ത്രിപുര മുഖ്യമന്ത്രിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം; ബിപ്ലബ്ദേബിനെ മാറ്റണമെന്ന് ഒരുവിഭാഗം എംഎല്‍എമാര്‍
- Published by:Rajesh V
- news18-malayalam
Last Updated:
ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ ഭരണമാണെന്നും, ജനപ്രീതിയില്ലെന്നും ഭരണത്തിൽ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം.
ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും സംസ്ഥാന ബി.ജെ.പിയിലെ മുതിർന്ന നേതാക്കളും തമ്മിലുള്ള ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബ് ദേബിനെ നീക്കണെന്ന് ഏഴു എം എൽ എ മാർ ആവശ്യപ്പെട്ടു. ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ ഭരണമാണെന്നും, ജനപ്രീതിയില്ലെന്നും ഭരണത്തിൽ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം.
സുദീപ് റോയ്, സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കൽ, മോഹൻ ത്രിപുര, പരിമാൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നീ എംഎൽഎമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ജനവികാരം സർക്കാരിന് എതിരാണെന്നും തങ്ങൾക് പിന്തുണയുമായി കൂടുതൽ എം എൽ എ മാരുണ്ടെന്നും വിമത എം എൽ എ മാർ വ്യക്തമാക്കുന്നു. ബിജെപി കേന്ദ്ര നേതൃത്വം കർശന നിലപാട് സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും എന്നാണ് വിമതരുടെ മുന്നറിയിപ്പ്.
advertisement
എന്നാൽ സർക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാറിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎൽഎമാർക്ക് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹയും അറിയിച്ചു. 60 അംഗ ത്രിപുര നിയമ സഭയിൽ 36 എം എൽ എ മാരാണ് ബിജെപിക്ക് ഉള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2020 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ത്രിപുര മുഖ്യമന്ത്രിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം; ബിപ്ലബ്ദേബിനെ മാറ്റണമെന്ന് ഒരുവിഭാഗം എംഎല്‍എമാര്‍