Also Read- കേരളത്തിൽ പുതിയതായി 17 ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി
തൊഴിലില്ലായ്മ, ക്രമസമാധാന രംഗത്തെ തകർച്ച, അഴിമതി, വിലക്കയറ്റം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ജില്ലാ അടിസ്ഥാനത്തിലാണ് സമാജ് വാദി പാർട്ടിയുടെ പ്രതിഷേധപ്രകടനങ്ങൾ നടന്നത്. ദിയോറിയയിൽ അഷുതോഷ് ഉപാധ്യായയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദു വാഹിനി ജില്ലാ നേതാവ് ദിലിപ് സിങ് ബഗേലിന്റെ പരാതിയിലാണ് പ്രവർത്തകർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
Also Read- രോഗികളുടെ എണ്ണം കൂടുന്നു; എറണാകുളത്ത് രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ കൂടി
advertisement
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് പ്രതിഷേധ പ്രകടനം നടന്നതെന്നും പരാതിയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യം വിളിച്ചുവെന്നും മോശം പദപ്രയോഗങ്ങളാണ് സമരക്കാർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ നടത്തിയതെന്നുമെന്നാണ് പരാതിയെന്ന് സ്റ്റേഷൻ ഓഫീസർ രാംപർവേഷ് റാം പറഞ്ഞു.
Also Read- കോവിഡ് പരിശോധനക്ക് പേര് മറച്ചുവെച്ചുവെന്ന് പരാതി; വിശദീകരണവുമായി KSU നേതാവ് കെ എം അഭിജിത്
തിരിച്ചറിയാവുന്ന ഒൻപതുപേർക്കെതിരെയും തിരിച്ചറിയാത്ത 100 പേർക്കെതിരെയുമാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
