advertisement

ഉത്തർപ്രദേശിലെ ഹിന്ദു യുവ വാഹിനി നേതാവ് ത്രികോണ പ്രണയ തർക്കത്തേത്തുടർന്ന് കുത്തേറ്റ് മരിച്ചു

Last Updated:

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് കൊലപാതകം നടത്തിയത് ഇമ്രാൻ ആണെന്ന് മനസ്സിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനു ശേഷം ഇമ്രാനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

ത്രികോണ പ്രണയത്തിൽ കുടുങ്ങിയ ഹിന്ദു യുവ വാഹിനി നേതാവ് കുത്തേറ്റ് മരിച്ചു. 2002ൽ യോഗി ആദിത്യനാഥ് രൂപീകരിച്ച യുവസംഘടനയാണ് 'ഹിന്ദു യുവ വാഹിനി'. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു കടുത്ത സാംസ്കാരിക സാമൂഹിക സംഘടനയെന്നാണ് ഹിന്ദു യുവ വാഹിനി (എച്ച് വൈ വി) സ്വയം വിശേഷിപ്പിക്കുന്നത്.
35 കാരനായ് സഞ്ജയ് സിംഗ് ഭദൂരിയയാണ് കൊല്ലപ്പെട്ടത്. അനന്ത് പുർ മേഖലയിൽ വച്ച് ഇമ്രാൻ എന്നയാൾ സഞ്ജയ് സിംഗിനെ കൊലപ്പെടുത്തുകയായിരുന്നു.
'ഇമ്രാനും സഞ്ജയും ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നത്' - എസ് എസ് പി രോഹിത് സിംഗ് സജ് വാൻ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് കൊലപാതകം നടത്തിയത് ഇമ്രാൻ ആണെന്ന് മനസ്സിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനു ശേഷം ഇമ്രാനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
You may also like:ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം [NEWS]'ജലീലിന് വർഷങ്ങളായി സ്വപ്നസുരേഷുമായി ബന്ധമുണ്ട്'; ഖുറാന്‍റെ മറവിൽ സ്വർണം കടത്താൻ അറിഞ്ഞോ അറിയാതെയോ കൂട്ടുന്നുവെന്ന് കെ. സുരേന്ദ്രൻ [NEWS] പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ [NEWS]
കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൂർച്ചയുള്ള ആയുധങ്ങളും പിസ്റ്റളും ഇയാളുടെ കൈവശം നിന്ന് പിടിച്ചെടുത്തതായി എസ് എസ് പി പറഞ്ഞു. ആശുപത്രിയിൽ ഓപ്പറേറ്റർ ആയ ഭദൂരിയ ആശുപത്രി പരിസരത്ത് ഉറങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്തർപ്രദേശിലെ ഹിന്ദു യുവ വാഹിനി നേതാവ് ത്രികോണ പ്രണയ തർക്കത്തേത്തുടർന്ന് കുത്തേറ്റ് മരിച്ചു
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement