ഈ വര്‍ഷം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് തന്ത്രത്തിന് സഹായകമാകുന്ന നീക്കങ്ങളും തന്നെയാകും മോദി സര്‍ക്കാര്‍ ഇടക്കാല ബജറ്റിലേക്ക് കരുതിവെച്ചിട്ടുണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
Also Read: കേന്ദ്ര ബജറ്റിനെ കുറിച്ച് ഭരണഘടന പറയുന്നത് ഇങ്ങനെ
2019 ലെ ബജറ്റ് എന്ന്
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ആറാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. 2018 ലെ ബഡ്ജറ്റ് ഫെബ്രുവരി 1 നായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇത്തവണത്തെ ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിച്ച് ഏപ്രില്‍ ആറിനാണ് അവസാനിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം ജനുവരി 29 ന് ആരംഭിച്ച് ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുക. രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ ആറിന് അവസാനിക്കും.
advertisement
2019 ലെ ഇടക്കാല ബജറ്റ് ജനുവരി 31 നോ ഫെബ്രുവരി ഒന്നിനോ ആകും അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ബജറ്റ് അവതരണം 12.51 വരെ നീണ്ട് നിന്നിരുന്നു.
Dont Miss: 'മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിച്ച മുഖ്യമന്ത്രി സംഘിയാണോ?' പ്രേമചന്ദ്രന്‍
റെയില്‍വേ ബജറ്റ് 2019
റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കുന്ന രീതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 2019 ലെ റെയില്‍വേ ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റിനൊപ്പം തന്നെ അവതരിപ്പിക്കും.