advertisement

'മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിച്ച മുഖ്യമന്ത്രി സംഘിയാണോ?' പ്രേമചന്ദ്രന്‍

Last Updated:
ന്യൂഡല്‍ഹി: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് വിളിച്ച മുഖ്യമന്ത്രി സംഘിയാണോയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചില്ലെന്നാണ് കേന്ദ്രം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ സംഘിവല്‍ക്കാരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം സംഘി ആക്കുകയാണ്. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് വിളിച്ച മുഖ്യമന്ത്രി സംഘിയാണോ' അദ്ദേഹം ചോദിച്ചു. തന്റെ മണ്ഡലത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനത്തിന് വരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയും വരുമെന്നും കൂട്ടിച്ചേര്‍ത്തു.
Also Read: 'ഞങ്ങളെ എഴുതിത്തള്ളേണ്ട' : യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഗാന്ധി
താന്‍ അല്ല പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനു ക്ഷണിച്ചതെന്നും താന്‍ ക്ഷണിച്ചത് നിതിന്‍ ഗഡ്കരിയെയാണെന്നും എംപി പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷക്കാലം പദ്ധതി നോക്കാന്‍ ആരും ഇല്ലായിരുന്നെന്ന് വിമര്‍ശിച്ച പ്രേമചന്ദ്രന്‍ പ്രശനങ്ങള്‍ ഒന്നും കണ്ടെത്താന്‍ ഇല്ലാത്തതിനാല്‍ ആണ് ലൈറ്റ് സ്ഥാപിച്ചില്ലെന്ന് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
ആലപ്പാട്ട് കരിമണല്‍ ഖനന വിഷയത്തെക്കുറിച്ച പ്രതികരിച്ച എംപി പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും ഇപ്പോള്‍ ഉണ്ടായ മുന്നേറ്റത്തിന്റെ കാരണങ്ങള്‍ അറിയില്ലെന്നും പറഞ്ഞു. പ്രദേശവാസികളുടെ ആശങ്ക ദുരീകരിക്കപ്പെടേണ്ടതാണെന്നും പൊതുമേഖലാ സ്ഥാപനം ജനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ന്യായമാണെന്നും എംപി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിച്ച മുഖ്യമന്ത്രി സംഘിയാണോ?' പ്രേമചന്ദ്രന്‍
Next Article
advertisement
'ആർഎസ്എസ് ആർക്കും എതിരല്ല; അധികാരത്തിലേക്ക് മോഹവുമില്ല': മോഹൻ ഭാഗവത്
'ആർഎസ്എസ് ആർക്കും എതിരല്ല; അധികാരത്തിലേക്ക് മോഹവുമില്ല': മോഹൻ ഭാഗവത്
  • ആർഎസ്എസ് ആരെയും എതിർക്കുന്നില്ലെന്നും അധികാരമോ പ്രശസ്തിയോ ആഗ്രഹിക്കുന്നില്ലെന്നും ഭാഗവത് പറഞ്ഞു

  • രാജ്യത്ത് നടക്കുന്ന നല്ല പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും ആർഎസ്എസ് മുൻഗണന നൽകുന്നു

  • RSS നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല, വളണ്ടിയർമാർ അർദ്ധസൈനികർ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

View All
advertisement