Also Read-സദ്ഭരണ ദിനം: വാജ്പേയിയുടെ ജന്മദിനത്തിൽ കർഷകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; പരിപാടികളുമായി ബിജെപി
സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ചെറിയ പെണ്‍കുട്ടികളെ ആദരിച്ചു കൊണ്ടാവും എല്ലാ സർക്കാർ ചടങ്ങുകളും ആരംഭിക്കുക എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. സംസ്ഥാനത്തെ ചെറിയ പെണ്‍മക്കൾ ചൗഹാനെ ആദരവോടെ 'മാമ'എന്നാണ് വിളിക്കുന്നത്. സ്ത്രീകൾ സഹോദരൻ എന്നും. ഈ വിളികൾ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Also Read-നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശവും; ഗവർണർ വായിക്കുമോ?
'ലാഡ്ലി ലക്ഷ്മി' അടക്കം പെൺകുട്ടികൾക്കായി നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ശിവരാജ് സിംഗ് സർക്കാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പെണ്‍കുട്ടി ജനിക്കുമ്പോൾ തന്നെ സംസ്ഥാന സര്‍ക്കാർ കുട്ടിയുടെ പേരിൽ 1.18ലക്ഷം രൂപ നിക്ഷേപിക്കുന്നതാണ് ലാഡ്ലി ലക്ഷ്മി പദ്ധതി. പിന്നീട് പലഘട്ടങ്ങളിലായി ഈ തുക കുട്ടിയുടെ കുടുംബത്തിന് കൈമാറും.
