HOME /NEWS /India / സദ്ഭരണ ദിനം: വാജ്പേയിയുടെ ജന്മദിനത്തിൽ കർഷകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; പരിപാടികളുമായി ബിജെപി

സദ്ഭരണ ദിനം: വാജ്പേയിയുടെ ജന്മദിനത്തിൽ കർഷകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; പരിപാടികളുമായി ബിജെപി

News18 Malayalam

News18 Malayalam

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡുവിന്റെ വിതരണം വീഡിയോ കോൺഫറൻസിംഗ് വഴി നടത്തും. ഒരു ബട്ടൺ അമർത്തിക്കൊണ്ട് 9 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 18,000 കോടിയിലധികം രൂപ കൈമാറ്റം ചെയ്യും.

  • Share this:

    നരേന്ദ്ര മോദി അധികാരത്തിൽ വന്ന 2014 മുതൽ എല്ലാ വർഷവും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികം, ഡിസംബർ 25 ന് സദ്ഭരണ ദിനമായി ആചരിക്കുന്നു. ഈ വർഷവും മാറ്റമില്ല. പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ദേശീയ തലസ്ഥാനത്ത് പ്രതിഷേധിക്കുന്നതിനാൽ, ഈ നിയമങ്ങൾ ഈ വർഷത്തെ സദ്ഭരണ ദിനത്തിന്റെ മുഖ്യവിഷയമാക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.

    Also Read-  പ്രക്ഷോഭം തുടരുന്നതിനിടെ ഡിസംബർ 25ന് 18,000 കോടി രൂപ കൂടി കർഷകരിലേക്ക്

    ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉച്ചയ്ക്ക് വെർച്വൽ പ്രസംഗം നടത്തും. രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകർ ഇത് കേൾക്കും. തുടർന്ന് പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡുവിന്റെ വിതരണം വീഡിയോ കോൺഫറൻസിംഗ് വഴി നടത്തും. ഒരു ബട്ടൺ അമർത്തിക്കൊണ്ട് 9 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 18,000 കോടിയിലധികം രൂപ കൈമാറ്റം ചെയ്യും. ആറ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി ചടങ്ങിൽ അദ്ദേഹം സംവദിക്കും.

    പി‌എം-കിസാൻ പദ്ധതി പ്രകാരം, അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയാണ് ലഭിക്കുക. മൂന്ന് തുല്യ ഗഡുക്കളായി 2000 രൂപ വീതമാണ് നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുക. മോദി സർക്കാർ കാർഷിക സമൂഹത്തിനായി ചെയ്ത കാര്യങ്ങൾ ആഘോഷിക്കുന്നതിനായി രാജ്യവ്യാപകമായി 19,000ലധികം പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. വലുതും ചെറുതുമായ 3000 പരിപാടികളെങ്കിലും ഉത്തർപ്രദേശിൽ തന്നെ നടക്കുന്നു.

    Also Read-  പിഎം കിസാൻ പദ്ധതി: പട്ടികയില്‍ പേരുണ്ടോ എന്നറിയണ്ടേ?

    കേന്ദ്രമന്ത്രിമാർ, എംപിമാർ, എം‌എൽ‌എമാർ, കൗൺസിലർമാർ, മേയർമാർ തുടങ്ങിയവരോട് താഴേത്തട്ടിൽ ജനങ്ങളുമായി ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് പാർട്ടി നേതാക്കൾ ചെറിയ യോഗങ്ങൾ സംഘടിപ്പിക്കുകയും മൂന്ന് നിയമങ്ങൾ എന്താണെന്നും അവ കർഷകർക്ക് എങ്ങനെ പ്രയോജനകരമാകുമെന്നും വിശദീകരിക്കേണ്ടതുണ്ട്.

    കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ ഡൽഹിയിൽൽ നിന്ന് പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹിയിലെ മെഹ്‌റൗലി പ്രദേശത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. കർഷക യൂണിയനുകളുമായി ചർച്ച നടത്തുന്ന റെയിൽ മന്ത്രി പീയൂഷ് ഗോയൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഹാപൂരിൽ നിന്ന് ചേരും. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അസമിലെ സിൽചാറിലും മന്ത്രി ഗജേന്ദ്ര ശെഖാവത്ത് രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും ചേരും. ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി തന്റെ മണ്ഡലമായ അമേഠിയിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കും. നിലവിൽ കോവിഡ് 19 ൽ നിന്ന് സുഖം പ്രാപിക്കുന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ ഡൽഹിയിൽ നിന്ന് പരിപാടിയിൽ പങ്കെടുത്തേക്കും.

    First published:

    Tags: Atal Bihari Vajpayee, Bjp, Farmer protest, Farmers, Prime minister narendra modi