You may also like:'ചെന്നൈ ബാറ്റ്സ്മാൻമാർ CSK യെ കരുതുന്നത് സർക്കാർ ജോലി പോലെ' : വീരേന്ദർ സെവാഗ്
ചെന്നൈയുടെ പരാജയത്തിൽ കേദാർ ജാദിവിനും ധോണിയ്ക്കുമെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനവും ട്രോളും ഉയർന്നത്. എന്നാൽ വിമർശനത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള സൈബർ ആക്രമണമാണ് ധോണിയുടെ മകൾക്കെതിരെ നടക്കുന്നത്.
ധോണിയ്ക്കെതിരായ വിമർശനം വ്യക്തിപരമായ ആക്രമണത്തിലേക്ക് കടന്നിരിക്കുകയാണ്. കുട്ടികളെ പോലും വെറുതേ വിടാതെയാണ് ആരാധകർ എന്ന് വിളിക്കപ്പെടുന്ന ചിലരുടെ ആക്രമണം. ധോണിയുടേയും ഭാര്യ സാക്ഷിയുടേയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെയാണ് ആക്രമണം നടക്കുന്നത്.
താരങ്ങളുടെ പ്രകടനം മോശമായാൽ അവരുടെ ഭാര്യമാരും കാമുകിമാരുമാണ് സൈബർ ഇടത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടാറ്. വിരാട് കോഹ്ലിയുടെ പ്രകടനം മോശമായാൽ കോഹ്ലിയേക്കാൾ പഴി കേൾക്കുന്നത് പലപ്പോഴും ഭാര്യ അനുഷ്ക ശർമയാണ്. കോഹ്ലിയുടെ പ്രകടനം വിലയിരുത്തുന്നതിനിടയിൽ സുനിൽ ഗവാസ്കർ അനാവശ്യമായി അനുഷ്കയെ പരാമർശിച്ചതിനെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു.
ബുധനാഴ്ച്ച നടന്ന മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ അഞ്ചിന് 157 റൺസ് എടുക്കാനേ സാധിച്ചിരുന്നുള്ളൂ.
50 റൺസെടുത്ത ഷെയ്ൻ വാട്ട്സനും 30 റൺസെടുത്ത അമ്പാട്ടി റായിഡുവുമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. ധോണി ഉൾപ്പടെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായിരുന്നില്ല. 12 ബോളിൽ ഏഴ് റൺസ് മാത്രമാണ് കേദാർ ജാദവ് നേടിയത്. 12 പന്തിൽ 11 റൺസ് ആയിരുന്നു ധോണിയുടെ സമ്പാദ്യം.