47 പന്തുകളിൽ കിഷന്‍ മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 72 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കം തന്നെയാണ് മുംബൈക്ക് നൽകിയത്. 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡിക്കോക്ക്, ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ പുറത്താകുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.
ട്രെന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും ചേർന്ന് ഡൽഹിയെ എറിഞ്ഞ് തകർക്കുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ വെറും 17 റണ്‍സ് വഴങ്ങിയാണ് ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബോള്‍ട്ട് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
advertisement
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുക്കാനെ ഡൽഹിക്ക് കഴിഞ്ഞുള്ളൂ. 18 പന്തിനുള്ളിൽ ഓപ്പണർമാരായ ശിഖർ ധവാൻ(0), പൃഥ്വി ഷാ(10) എന്നിവരെ ഡൽഹിക്ക് നഷ്ടമായി. ഒരു ഘട്ടത്തിൽപ്പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഡൽഹി താരങ്ങൾക്ക് കഴിഞ്ഞില്ല.
29 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 24 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി.
മാര്‍ക്കസ് സ്റ്റോയ്‌നിസ് (2), ഷിംറോണ്‍ ഹെറ്റ്മയര്‍ (11), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരെല്ലാം പരാജയമായി. 19 ഓവറുകൾ പിന്നിട്ടപ്പോഴാണ് ഡൽഹി സ്കോർ 100 കടന്നത്.