TRENDING:

IPL 2020| 'കാണേണ്ടത് ഈ മൂന്ന് യുവതാരങ്ങളുടെ പ്രകടനം'; ഇർഫാൻ പഠാൻ പറയുന്നു

Last Updated:

മുൻ ഇന്ത്യൻ താരം ഐപിഎല്ലിലെ മൂന്ന് യുവതാരങ്ങളെ പരിചയപ്പെടുത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബിയിൽ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎല്ലിൽ ഈ മൂന്നു യുവതാരങ്ങളുടെ പ്രകടനത്തിനായി കാത്തിരിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മൂന്നുതാരങ്ങളെ കുറിച്ച് 35 കാരനായ ബറോഡ താരം ട്വീറ്റ് ചെയ്തത്.
advertisement

Also Read- സൗരവ് ഗാംഗുലി ദുബായിലേക്ക്; ഐപിഎൽ മുന്നൊരുക്കം വിലയിരുത്തും

യശസ്വി ജയ്സ്വാൾ (രാജസ്ഥാൻ റോയൽസ്), രവി ബിഷ്ണോയി (കിങ്സ് ഇലവൻ പ‍ഞ്ചാബ്), അബ്ദുൽ സമദ് (സൺറൈസേഴ്സ് ഹൈദരാബാദ്) എന്നിവർ ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുടെ ചോയ്സ് എന്താണ്?- ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു.

Also Read- കോഹ്ലിയുടെ 'ഹോട്ട് ഡോഗ്സും' ഡിവില്ലേഴ്സിന്റെ 'കൂൾ ക്യാറ്റ്സും'; കാൽപന്ത് കളിയിൽ ഏറ്റുമുട്ടിയപ്പോൾ

advertisement

ഇതിൽ യശസ്വി ജയ്സ്വാളും രവി ബിഷ്ണോയിയും അണ്ടർ 19 ലോകകപ്പില്‍ തന്നെ തങ്ങളുടെ കഴിവ് എന്താണെന്ന് തെളിയിച്ചുകഴിഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള 18കാരൻ അബ്ദുൽ സമദാണ് മൂന്നാമൻ. ജമ്മു രഞ്ജി ടീമിന്റെ മെന്ററായിരുന്ന പഠാൻ നെറ്റ് സെഷനിലെ സമദിന്റെ പ്രകടനം കണ്ടുകഴിഞ്ഞു. ഈ സീസൺ മൂന്നുപേർക്കും കൂടുതൽ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരിശീലകനായ അനിൽ കുംബ്ലെയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ് ലെഗ് സ്പിന്നറായ രവി ബിഷ്ണോയിക്ക് ലഭിക്കുന്നത്. മികച്ച ബാറ്റ്സമാൻമാരെ തിരയുന്ന രാജസ്ഥാൻ റോയൽസിന്  ജയ്സ്വാള്‍ മുതൽകൂട്ടാകും. ഇർഫാൻ പഠാനാണ് സമദിന്റെ കളി കണ്ടശേഷം, താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ സൺറൈസേഴ്സിനോട് ആവശ്യപ്പെട്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെപ്റ്റംബർ 19ന് അബുദാബിയിൽ നടക്കുന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ കിങ്സ് ഇലവനെ നേരിടും.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| 'കാണേണ്ടത് ഈ മൂന്ന് യുവതാരങ്ങളുടെ പ്രകടനം'; ഇർഫാൻ പഠാൻ പറയുന്നു
Open in App
Home
Video
Impact Shorts
Web Stories