ഐപിഎല്ലിന് മുന്നോടിയായുള്ള പരീശീലനത്തിലാണ് താരങ്ങൾ. വാം അപ് സെഷനിൽ ഫുട്ബോൾ മത്സരങ്ങളും പതിവാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫുട്ബോൾ മത്സരമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ചർച്ച.
തീപ്പൊരി പോരാട്ടമാണ് കോഹ്ലിയും ടീമംഗങ്ങളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ നടന്നത്. പരിശീലനത്തിന് എത്തിയ ആർസിബി താരങ്ങളെ ടീമായി തിരിച്ച് ഫുട്ബോൾ മത്സരത്തിന് വിട്ടത് മുൻ ഇന്ത്യൻ താരവും കണ്ടീഷനിങ് കോച്ചുമായ ശങ്കർ ബസുവാണ്.
ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ വിരാട് കോഹ്ലിയുടേയും എബി ഡിവില്ലേഴ്സിന്റേയും നേതൃത്വത്തിലായിരുന്നു മത്സരം. വിരാട് കോഹ്ലിയുടെ ടീമിന്റെ പേര് ഹോട്ട് ഡോഗ്സ്. ഡിവില്ലേഴ്സിന്റേത് കൂൾ ക്യാറ്റ്സും.
ഫുട്ബോൾ മത്സരത്തിനിടയിൽ പരിക്കുകളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ആസ്വദിച്ച് കളിക്കാനായിരുന്നു താരങ്ങളോട് ബസുവിന്റെ നിർദേശം. ബസു തന്നെയാണ് രണ്ട് ടീമുകൾക്കും രസകരമായ പേര് നിർദേശിച്ചതും.
ടീം ഫിസിയോ ഇവാന‍് സ്പീച്ച്ലിയായിരുന്നു റഫറിയുടെ റോളിൽ. ഇരു ടീമുകളുടേയും മത്സരം മുറുകിയതോടെ റഫറി കടുത്ത നടപടികളും സ്വീകരിച്ചു. പരുക്കൻ ടാക്കിളിന് ഡെയ്ൽ സ്റ്റെയിന് റെഡ് കാർഡും മുഹമ്മദ് സിറാജിന് മഞ്ഞ കാർഡും കിട്ടി.
You may also like:'മുഹമ്മദ് നബിയെ സ്വപ്നത്തിൽ കാണിക്കാം'; കുട്ടികളെ പ്രലോഭിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത മദ്രസ അധ്യാപകൻ പിടിയിൽ [NEWS]ജീവൻ മുറുകെ പിടിച്ച് 13 മണിക്കൂർ; പ്രക്ഷുബ്ധമായ കടലിൽ തുള്ളി വെള്ളം പോലും കുടിക്കാതെ മത്സ്യത്തൊഴിലാളികൾ [PHOTOS] അത്ഭുതകരം! ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു [NEWS]
ക്രിക്കറ്റ് താരങ്ങൾ ഫുട്ബോൾ കളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മത്സര ശേഷം ഇവാൻ സ്പീച്ച്ലി പറഞ്ഞു. പരിക്ക് സംഭവിക്കാൻ കൂടുതൽ സാധ്യതയുള്ള മത്സരമാണ് ഫുട്ബോൾ. ഇന്ത്യൻ ടീമിൽ ഫുട്ബോൾ മത്സരത്തിന് അനുവദിക്കാറില്ലെങ്കിലും വല്ലപ്പോഴും ചില ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഓരോ വട്ടവും താരങ്ങൾ ഫുട്ബോൾ കളിക്കുമ്പോൾ താൻ അസ്വസ്ഥനാകുമെന്നും ഇവാൻ.
സെപ്റ്റംബർ 19നാണ് ഐപിൽ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. സെപ്റ്റംബർ 21 നാണ് ആർസിബിയുടെ ആദ്യ മത്സരം. സൺ റൈസേഴ്സ് ഹൈദരാബാദിനെയാണ് ടീം നേരിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.