Also Read- IPL 2020 Full Schedule | ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പുറത്ത്
'ഡ്രീം ഇലവൻ ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ, ഇതിൽ ഏതു മത്സരം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്' എന്ന ചോദ്യത്തോടെയാണ് ബാംഗ്ലൂർ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആർസിബിയുടെ നാലാമത്തെ മത്സരം ഒക്ടോബർ മൂന്നിന് രാജസ്ഥാൻ റോയൽസിനെതിരെയാണ്. വീഡിയോയിൽ രാജസ്ഥാൻ ടീമിന്റെ പഴയ നീല ലോഗോയാണ് ഉപയോഗിച്ചത്. കഴിഞ്ഞ സീസൺ മുതൽ രാജസ്ഥാൻ ജേഴ്സിയുടേയും പാഡിന്റെയും ഹെൽമെന്റിന്റേയും ലോഗോയുടേയുമെല്ലാം നിറം പിങ്കിലേക്ക് മാറ്റിയിരുന്നു.
advertisement
Also Read- IPL 2020| ഒന്നല്ല, രണ്ടല്ല... ആറ് വ്യത്യസ്ത ബൗളിംഗ് ആക്ഷനിൽ ബുംറ; കാണാം
ബാംഗ്ലൂർ ടീമിന്റെ വീഡിയോയിലെ ഈ ചെരിയ പിഴവ് രാജസ്ഥാൻ കണ്ടെത്തി, ഉടനെ തന്നെ ട്രോളുമിറക്കി. 'ഞാൻ രാജസ്ഥാൻ റോയൽസിന്റെ ശരിയായ ലോഗോ ഉപയോഗിക്കും എന്ന് ബ്ലാക്ക് ബോർഡിൽ പലതവണ എഴുതുന്ന ട്രോൾ ചിത്രമാണ് അവർ പുറത്തിറക്കിയത്.
ഇതിനിടെ, വിരാട് കോഹ്ലിയും ടീമും യുഎഇയിൽ കഠിന പരിശീലനത്തിലാണ്. ടീം തയാറായി കഴിഞ്ഞുവെന്ന് ആര്‍സിബി പരിശീലകരിൽ ഒരാളായ ബസു ശങ്കർ പറയുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലി മികച്ചഫോമിലാണെന്നും അദ്ദേഹം പറയുന്നു. ഈ സമയം അദ്ദേഹം നന്നായി പരിശീലനത്തിന് ഉപയോഗപ്പെടുത്തിയെന്നും കോച്ച് പറയുന്നു.