ജസ്പ്രീസ് ബുംറയുടെ ബൗളിംഗ് ആക്ഷൻ വ്യത്യസ്തയുള്ളതാണെന്ന് എല്ലാവർക്കും അറിയാം. ഷോർട്ട് റൺ അപ്പും പന്ത് റിലീസാകുമ്പോൾ കൈയുടെ സ്ഥാനവുമൊക്കെയാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്. അബുദാബിയിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഐപിഎൽഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഈ താരം അതിലുമേറെ വ്യത്യസ്തതകൾ കാത്തുവെച്ചിരിക്കുന്നുവെന്നാണ് സൂചന.
മുംബൈ ഇന്ത്യൻസ് പങ്കുവെച്ച പരിശീലന വീഡിയോയിൽ ആറു വ്യത്യസ്ത ബൗളിംഗ് ആക്ഷനുകളാണ് ബുംറ അനുകരിക്കുന്നത്. ഏതൊക്കെ താരങ്ങളുടെ ആക്ഷനാണ് ബുംറ അനുകരിക്കുന്നതെന്ന് വീഡിയോ കണ്ടിട്ട് പ്രേക്ഷകർക്ക് തന്നെ കണ്ടെത്താം.
വീഡിയോ കാണാം:
📹 Can you guess all 6️⃣ bowlers Boom is trying to imitate? 🤔
അഞ്ചുമാസത്തിന് ശേഷം ഇതാദ്യമായാണ് ബുംറ ഫീൽഡിൽ ഇറങ്ങുന്നത്. ഐപിഎൽ ലീഗിൽ മികച്ച പ്രകടനത്തിന് ഉടമയാണ് ഈ ഇന്ത്യൻ ബൗളർ. 2013ലായിരുന്നു അരങ്ങേറ്റം. ഇതുവരെ 84 വിക്കറ്റുകളാണ് ബുംറ സ്വന്തം പേരിനൊപ്പം ചേർത്തത്. ഐപിഎല്ലിലെ സൂപ്പർ പ്രകടനത്തെ തുടർന്നാണ് 2016ൽ ബുംറ ഇന്ത്യൻ ടീമിന്റെ ഭാഗമായത്.
അബുദാബിയിൽ സെപ്റ്റംബർ 19നാണ് ചെന്നൈ സൂപ്പർ കിംഗ്സ്- മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരം. ആരാധകർ ഏറെനാളായി കാത്തിരുന്ന മത്സര ക്രമം ബിസിസിഐ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. 2019 ഡിസംബറിൽ നടന്ന ഐപിഎൽ ലേലത്തിൽ നിന്ന് ടീമുകൾ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയെങ്കിലും മുംബൈ ഇന്ത്യൻസ് ടീമിൽ വലിയ മാറ്റങ്ങളൊന്നുമില്ല.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.