നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് രാജസ്ഥാനെ തകർത്തത്. രാജസ്ഥാൻ സ്കോർ 27 റൺസിൽ ആയിരിക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറിൽ നായകൻ സ്മിത്തിനെ(5) ഇസ്രു പുറത്താക്കി. പിന്നാലെ ജോസ് ബട് ലറെ(22) സെയ്നിയും പുറത്താക്കി. നാല് ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും രാജസ്ഥാന് നഷ്ടമായിരുന്നു.
സഞ്ജുവിനെ ചാഹൽ പുറത്താക്കി. സഞ്ജുവിനെ പുറത്താക്കിയ ക്യാച്ചിന്റെ കാര്യത്തിൽ സംശയം ഉയർന്നെങ്കിലും റീപ്ലേയ്ക്ക് ശേഷം തേർഡ് അംപയർ ഔട്ട് നൽകി. പിന്നീടെത്തിയ റോബിൻ ഉത്തപ്പയും മഹിപാൽ ലോംറോർ ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. ചാഹൽ ഉത്തപ്പയെയും(17) മടക്കി. റിയാൻ പരാഗ് - മഹിപാൽ സഖ്യം രാജസ്ഥാൻ സ്കോർ 100 കടത്തിയെങ്കിലും 16 റൺസെടുത്ത പരാഗിനെ ഉദാന പുറത്താക്കി.
advertisement
രാഹുൽ തെവാതിയ 12 പന്തിൽ പുറത്താകാതെ 24 റൺസും ജോഫ്ര ആർച്ചർ 10 പന്തിൽ പുറത്താകാതെ 16 റൺസും നേടി. ബംഗളൂരുവിനായി യുസ്വേന്ദ്ര ചാഹൽ മൂന്നു വിക്കറ്റും ഇസുറു ഉദാന രണ്ടും നവ്ദീപ് സെയ്നിക്ക് ഒരു വിക്കറ്റും നേടി.
റോയൽ ചാലഞ്ചേഴ്സ്: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോലി(C), എ ബി ഡിവില്ലിയേഴ്സ്(wk), ശിവം ദുബെ, ഗുർകീരത് സിംഗ് മൻ, വാഷിംഗ് ടൺ സുന്ദർ, ഇസ്റു ഉദാന, നവ്ദീപ് സെയ്നി, ആദം സാംപ, യുസ്വേന്ദ്ര ചാഹൽ
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്ലർ (wk), സ്റ്റീവ് സ്മിത്ത്(C), സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവാതിയ, മഹിപാൽ ലോംറോർ, ടോം കുറൻ, ശ്രേയാസ് ഗോപാൽ, ജോഫ്ര ആർച്ചർ, ജയ്ദേവ് ഉനദ്കത്