അടിച്ചുതകർത്ത് സഞ്ജു സാംസൺ; വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ മലയാളി

Last Updated:

വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി

ബെംഗളൂരു: സെലക്ടർമാർക്ക് അവഗണിക്കാനാകാത്ത പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ഇരട്ട സെഞ്ച്വറി നേട്ടവുമായി സഞ്ജുവിന്റെ റൺമഴ.
125 പന്തിൽ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോഡിനും സഞ്ജു അർഹനായി.
20 ഫോറും 10 സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. 2018 ൽ ഉത്തരാഖണ്ഡിന്റെ കർണ കൗശാലാണ് ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. സഞ്ജുവിൻറെ നേട്ടത്തെ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അഭിനന്ദിച്ചു.
advertisement
സഞ്ജുവിന്‍റെ മികവിൽ ഗോവയ്ക്കെതിരെ കേരളം നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്‍റെ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജുവിന് പുറമെ സെഞ്ച്വറിയുമായി സച്ചിൻ ബേബിയും(127) കേരളത്തിനായി തിളങ്ങി. അതേസമയം കേരള നായകനും മുൻ ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പ 10 റൺസെടുത്ത് പുറത്തായി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
അടിച്ചുതകർത്ത് സഞ്ജു സാംസൺ; വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ മലയാളി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement