തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അടുത്തടുത്ത് വിജയങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം എടുത്തപ്പോൾ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിനൊടുവിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി.
ആരാധകരെ മുൾമുനയിൽ നിർത്തിയ മത്സരത്തിനൊടുവില്‍ വിജയം പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. ഇതിനു പിന്നാലെ 2014ൽ സൽമാൻഖാൻ പങ്കുവെച്ച ഒരു ട്വീറ്റ് വീണ്ടും വൈറലായി. സിന്റയുടെ ടീം വിജയിച്ചെന്നോ?- എന്നായിരു സൽമാന്റെ പഴയ ട്വീറ്റ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി സംഭവിച്ചതിനെ കുറിച്ചുള്ള സാധാരണ ചോദ്യമാണിത്.
advertisement
എന്നാൽ ഇതിന് മറുപടി നൽകിയിരിക്കുകയാണ് പ്രീതി സിൻറ. അതെ എന്നായിരുന്നു സിന്റയുടെ മറുപടി. സൽമാന്റെ പഴയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രീതി സിന്റ മറുപടി നൽകിയത്.
ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നേരത്തെ രാജസ്ഥാനെ പരാജയപ്പെടുത്തിയപ്പോഴും ഈ ട്വീറ്റ് വൈറലായിരുന്നു.