ഭർത്താവിന്റെ തലമുടി വെട്ടി പ്രീതി സിന്റ; വീഡിയോ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Priety Zinta turns hairdresser for husband | ഭർത്താവിന് മുടിവെട്ടിക്കൊടുക്കുന്ന വീഡിയോയുമായി പ്രീതി സിന്റ ഇൻസ്റ്റാഗ്രാമിൽ
ഭർത്താവ് ജീൻ ഗുഡിനഫിന് തലമുടി വെട്ടി ഭാര്യയും നടിയുമായ പ്രീതി സിന്റ. തന്റെ ഈ കഴിവ് പ്രകടിപ്പിക്കുന്ന ഏതാനും ചിത്രങ്ങളും വിഡിയോയും പ്രീതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
മുടിവെട്ട് കഴിഞ്ഞ ശേഷം ഇരുവരും ക്യാമറക്ക് പോസ് ചെയ്യുന്നു. 'മുടിവെട്ട് വിജയകരം. ഭർത്താവ് ഹാപ്പി ആണ്. എനിക്കും ആശ്വാസം. എങ്ങനെയുണ്ട്'? പ്രീതി പ്രേക്ഷകരോടായി ചോദിക്കുന്നു.
അധികം വൈകിയില്ല. പോസ്റ്റിന് പ്രീതിയുടെ സുഹൃത്തുക്കൾ കമന്റുമായെത്തി. ഹൃതിക് റോഷൻ, ദിയ മിർസ, ഫിറ്റ്നസ് എക്സ്പേർട് ടെയ്‌ന പാണ്ഡെ തുടങ്ങിയവർ കമന്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.
advertisement
ട്രിമ്മർ കൊണ്ടാണ് പ്രീതി തന്റെ കരവിരുത് പ്രകടിപ്പിച്ചത്. വീഡിയോ ഇതാ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2020 7:39 AM IST