നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 MI vs KXIP ഇത് 'സൂപ്പർ' സൺഡേ; സൂപ്പർ ഓവറിൽ മുംബൈക്കെതിരെ പഞ്ചാബിന് തകർപ്പൻ ജയം

  IPL 2020 MI vs KXIP ഇത് 'സൂപ്പർ' സൺഡേ; സൂപ്പർ ഓവറിൽ മുംബൈക്കെതിരെ പഞ്ചാബിന് തകർപ്പൻ ജയം

  രണ്ടാം സൂപ്പർ ഓവറിനൊടുവിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി

  MI vs KXIP

  MI vs KXIP

  • Last Updated :
  • Share this:
   ദുബായ്:ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മികച്ച പോരാട്ടമാണ് കിങ്സ് ഇലവന്‍ പഞ്ചാബ് പുറത്തെടുത്തത്. മുംബൈ ഇന്ത്യന്‍സിനെതിരേ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബ് 20 ഓവർ പൂർത്തിയാക്കിയപ്പോൾ 176 റൺസാണ് എടുത്തത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.

   ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം എടുത്തപ്പോൾ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിനൊടുവിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി.

   ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 53 റണ്‍സെടുത്തു.

   പൊള്ളാര്‍ഡ് 12 പന്തില്‍ നിന്ന് നാലു സിക്‌സറുകളടക്കം 34 റണ്‍സെടുത്തു. കോള്‍ട്ടര്‍-നെയ്ല്‍ 12 പന്തില്‍ നിന്ന് നാലു ഫോറടക്കം 24 റണ്‍സുമെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
   Published by:user_49
   First published:
   )}