advertisement
‘വൃദ്ധിമാൻ സാഹ വക സ്മാർട്ട് ബാറ്റിങ്. പന്തിന്റെ ലൈനും ലെങ്തും മനസ്സിലാക്കിയശേഷം അദ്ദേഹം സ്വന്തം ഷോട്ടുകൾ കൂടുതൽ മികച്ചതാക്കി. കണ്ണുംപൂട്ടിയുള്ള അടികൾ ഒന്നുമില്ല. സാഹയുടെ ബാറ്റിങ് ആദ്യം മുതൽ അവസാനം വരെ ഞാൻ നന്നായി ആസ്വദിച്ചു' - സാഹയുടെ പ്രകടനം കണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്.
advertisement
ഇതാണ് യഥാർഥ അവസരം മോനേ, സാഹ! അതിശയകരമായ ആക്രമണം. ബുദ്ധിപൂർവമുള്ള തട്ടുകൾ ആസ്വദിച്ചു-വീരേന്ദ്ര സേവാഗ് കുറിച്ചു. ആകാശ് ചോപ്ര, ശ്രീകാന്ത് എന്നിവരും സാഹയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
advertisement
മത്സരത്തിലാകെ 45 പന്തുകൾ നേരിട്ട സാഹ, 12 ഫോറും രണ്ടു സിക്സും സഹിതം സഹിതമാണ് 87 റണ്‍സ് നേടിയത്. വൃദ്ധിമാൻ സാഹയുടെയും ഡേവിഡ് വാർണറുടെയും മികച്ച പ്രകടനത്തിലാണ് ഹൈദരാബാദ് ഡൽഹിയെ തറപറ്റിച്ചത്.
Location :
First Published :
October 28, 2020 12:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| പത്ത് കളികളില്‍ പുറത്തിരുന്നു; ഒടുവിൽ അവസരം ലഭിച്ചപ്പോൾ കൊടുങ്കാറ്റായി സാഹ; ട്വിറ്ററിൽ അഭിനന്ദന പ്രവാഹം