TRENDING:

IPL 2023 Auction: സാം കറനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സ്; കാമറൂൺ ഗ്രീനിനെ പൊന്നുംവിലയിൽ പിടിച്ച് മുംബൈ ഇന്ത്യൻസ്

Last Updated:

18.50 കോടി രൂപയ്ക്കാണ് സാം കറനെ പഞ്ചാബ് ലേലത്തിൽ പിടിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കൊച്ചി വേദിയാവുന്ന താരലേലത്തിൽ ഇംഗ്ലണ്ട് താരം സാം കറനെ റെക്കോഡ് തുകയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് ലേലത്തിൽ പിടിച്ചത്. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
advertisement

ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെ 17.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തത്. ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. മറ്റൊരു ഇംഗ്ലണ്ട് യുവതാരമായ ഹാരി ബ്രൂക്കിനായും വാശിയേറിയ ലേലമാണ് നടന്നത്. ഒടുവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഒന്നര കോടിയായിരുന്നു ബ്രൂക്കിന്‍റെ അടിസ്ഥാന വില.

Also Read- ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും നേരിൽ കണ്ട ആദ്യ വ്യക്തി; ബ്രിട്ടീഷ് യുവാവിന് അഭിനന്ദനം അറിയിച്ച് ഫിഫ

advertisement

ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് വിളിച്ചെടുത്തു. മായങ്ക് അഗർവാളിനെ 8.25 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും അജിങ്ക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി. വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറെ 5.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ എന്നിവർക്കായി ആരും രംഗത്തുവന്നില്ല. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം നടക്കുന്നത്. ഐപിഎൽ 2023 സീസണിലേക്ക് ടീമുകൾക്ക് ഇനി ആവശ്യമുള്ള കളിക്കാരെയാണ് ലേലം വിളിക്കുന്നത്. ഹ്യൂ എഡ്മീഡ്സാണ് ലേലം നിയന്ത്രിക്കുന്നത്. ഇത്തവണ മിനി ലേലമാണ് നടക്കുന്നത്. ഓരോ ടീമിലും 25 വീതം താരങ്ങളാണ് വേണ്ടത്. ഇവരിൽ എട്ടുപേർ വിദേശികളായിരിക്കണം. കൂടുമാറ്റ ജാലകം തുറക്കുകയും നിലനിർത്തൽ പൂർത്തിയാവുകയും ചെയ്തപ്പോൾ ആകെ 87 ഒഴിവുകളാണുള്ളത്. 30 വിദേശ താരങ്ങളെ ആവശ്യമുണ്ട്. 163 താരങ്ങളെയാണ് നിലനിർത്തിയിരിക്കുന്നത്.

advertisement

Also Read- മെസിയുടെ സ്വപ്നനേട്ടം; ഷെയ്ൻ വോണിന്റെ മരണം; 2022ൽ കായികലോകത്ത് നടന്ന 10 പ്രധാന സംഭവങ്ങൾ

ലേലത്തിനു വെക്കുന്നത് 405 പേരെയും. ഇതിൽ ഇന്ത്യൻ താരങ്ങൾ 273ഉം വിദേശികൾ 132ഉം ആണ്. ടീമുകൾ ഇതിനകം 743.5 കോടി രൂപ ചെലവഴിച്ചു. അവശേഷിക്കുന്നത് 206.5 കോടി രൂപയാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ അക്കൗണ്ടിലാണ് കൂടുതൽ തുക ബാക്കിയുള്ളത്- 42.25 കോടി. കുറവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും- 7.05 കോടി രൂപ.

advertisement

19 താരങ്ങളുടെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. എല്ലാവരും വിദേശ താരങ്ങൾ. 11 പേർക്ക് 1.5 കോടി രൂപയുമുണ്ട്. ഒരു കോടി മുതലാണ് ഇന്ത്യൻ താരങ്ങളുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2023 Auction: സാം കറനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സ്; കാമറൂൺ ഗ്രീനിനെ പൊന്നുംവിലയിൽ പിടിച്ച് മുംബൈ ഇന്ത്യൻസ്
Open in App
Home
Video
Impact Shorts
Web Stories