ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന ആരോപണം ആവർത്തിച്ചു കൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയ ഗാന്ധിക്ക് കത്തയച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ ഭയന്നാണെന്നും കത്തിൽ വ്യക്തമാക്കി. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല.ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന് തടസമായി. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്ന് അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read '80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു'; പാലൊളി മുഹമ്മദ് കുട്ടി
advertisement
രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഹൈകമാന്റ് നിയോഗിച്ച അശോക് ചവാൻ സമിതിയോട് മുല്ലപ്പള്ളി സഹകരിച്ചിട്ടില്ല. റിപ്പോർട്ടിന്റെ പകർപ്പ് സമിതിക്ക് നൽകാനും സമിതക്ക് മുന്നിൽ ഹാജരാകാൻ ഇല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. പരാജയ കാരണങ്ങൾ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രേഖമൂലം അറിയിച്ചിട്ടുള്ളതാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചു. ഇനി ഒരു സമിതിക്ക് മുന്നിലുമില്ലെന്ന് അശോക് ചവാനെ മുല്ലപ്പള്ളി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഡിസിസി പ്രസിഡൻ്റുമാരെ മാറ്റണമെന്ന നിർദ്ദേശം ഗ്രൂപ്പ് നേതാക്കൾ അട്ടിമറിച്ചു. ജനറൽ സെക്രട്ടറി ചുമതല നൽകാൻ പോലും അനുവദിച്ചില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തുന്നു.
കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്ന്
കാട്ടി രമേശ് ചെന്നിത്തല നേരത്തെ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ കത്തിലെ വിവരങ്ങളും പുറത്ത് വന്നിരിക്കുന്നത്.
'അവധി വ്യക്തിപരമായ കാരണങ്ങളാൽ; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല': ഷിബു ബേബി ജോണ്‍
കൊല്ലം: പാര്‍ട്ടിയില്‍നിന്ന് താന്‍ അവധിയെടുത്തത് വ്യക്തിപരമായ കാര്യങ്ങളാൽ ആണെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. അവധി നൽകി എന്നു കരുതി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്നും ഒരു ആര്‍എസ്പിക്കാരനായി തന്നെ ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് അവധിയായി കാണണമെന്നും പാര്‍ട്ടി സമിതിയോട് ആവശ്യപ്പെട്ടു. ആര്‍എസ്പി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. അത സമയം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. അതിനാലാണ് ലീവെടുത്തത്.
രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും ചവറയിലെ തോല്‍വിക്ക് കാരണമായി. പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കില്‍ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട്. പ്രാഥമികമായി എന്റെ തോല്‍വിക്ക് കാരണം അതാണെന്ന് തോന്നുന്നു. കോണ്‍ഗ്രസിന്റേയും ആര്‍എസ്പിയുടേയും അനുഭാവികള്‍ മാറി വോട്ട് ചെയ്തിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് ഏതെങ്കിലും നേതാക്കളുടെ നിര്‍ദേശമായി കാണുന്നില്ല.
Also Read വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി; ഗൈനക്കോളജിസ്റ്റിനു സസ്പെൻഷൻ
2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കടന്നുവരവോട് കൂടി സംസ്ഥാന രാഷ്ട്രീയത്തില്‍ കാതലായ മാറ്റം സംഭവിച്ചു. പണ്ട് രാഷ്ട്രീയം വെച്ചായിരുന്നു ആളുകളെ അടയാളപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് ജനിച്ച സമുദായം വെച്ചാണ് നോക്കുന്നത്. കേരളത്തിന്റെ നമ്മള്‍ അഭിമാനിച്ചിരുന്ന രാഷ്ട്രീയ പൈതൃകം നഷ്ടപ്പെട്ടുപോയി എന്നാണ് അനുമാനിക്കുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം കടന്നുവരുന്ന കാഴ്ചയുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.