TRENDING:

COVID 19 | PPE കിറ്റുകള്‍ വാങ്ങാന്‍ സംസ്ഥാനത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം

Last Updated:

കേരള മെഡിക്കല്‍ സർവീസ് കോര്‍പ്പറേഷന്‍ മുഖേനയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകള്‍ 9,85,600 രൂപയുടെ ധനസഹായം അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
advertisement

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫണ്ടിംഗ് ഏജന്‍സികളായ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും (എന്‍.ബി.സി.എഫ്.ഡി.സി) ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനുമാണ് (എന്‍.എസ്.എഫ്.ഡി.സി.) സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ അപേക്ഷയിൻമേല്‍ ധനസഹായം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

You may also like:COVID 19| ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍ [NEWS]സ്പ്രിംഗ്ളർ വേണ്ട; കോവിഡ് വിവരങ്ങൾ നൽകാൻ പുതിയ വെബ്സൈറ്റ്; വിവാദ ഉത്തരവ് തിരുത്തി സർക്കാർ

advertisement

[NEWS]കമ്മ്യുണിറ്റി കിച്ചനില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക് [NEWS]

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വനിതകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി 250 കോടിയോളം രൂപയുടെ സ്വയം തൊഴില്‍ വായ്പാ സഹായം സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന തന്നിട്ടുള്ള സ്ഥാപനങ്ങളാണ് എന്‍.ബി.സി.എഫ്.ഡി.സി.യും എന്‍.എസ്.എഫ്.ഡി.സിയും.

advertisement

കേരള മെഡിക്കല്‍ സർവീസ് കോര്‍പ്പറേഷന്‍ മുഖേനയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | PPE കിറ്റുകള്‍ വാങ്ങാന്‍ സംസ്ഥാനത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം
Open in App
Home
Video
Impact Shorts
Web Stories