കമ്മ്യുണിറ്റി കിച്ചനില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക്
- Published by:user_49
- news18-malayalam
Last Updated:
വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
കൊച്ചി: സാമൂഹിക അടുക്കളയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ കാത്തു നില്‍ക്കുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് വാഹനം പാഞ്ഞുകയറി. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍, രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചയോടെ എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിന് സമീപത്തെ കമ്മ്യൂണിറ്റി കിച്ചനിന് മുന്നിലായിരുന്നു സംഭവം. കുടിവെള്ളവുമായി വരികയായിരുന്ന ഏയ്‌സ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ആളുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മരത്തില്‍ വന്നിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം[NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി [NEWS]
വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഡ്രൈവര്‍ക്ക് സാരമായ പരിക്കുകളില്ല. അപകടത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭക്ഷണം വാങ്ങാന്‍ എത്തിയവര്‍ നോര്‍ത്ത് പാലത്തിന് താഴേ താമസിക്കുന്ന ഇതരസംസ്ഥാനക്കാരാണെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 13, 2020 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കമ്മ്യുണിറ്റി കിച്ചനില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക്