TRENDING:

COVID 19 | കേരളത്തിൽ നിന്ന് പോയ 227 പേർക്ക് മറ്റു സംസ്ഥാനങ്ങളിൽ വച്ച് കോവിഡ് ബാധിച്ചു

Last Updated:

ഐസിഎംആർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, ഫോണിൽ ഓരോരുത്തരെയും ബന്ധപ്പെട്ടു. 227ൽ 186 പേരെയാണ് ബന്ധപ്പെടാൻ കഴിഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി കോവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും കേരളത്തിൽ വെച്ചല്ല രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ എത്തി കോവിഡ് സ്ഥിരീകരിച്ച 227 പേരിൽ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
advertisement

ഐ.സി.എം.ആർ പോർട്ടലിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയ ശേഷം രോഗം സ്ഥിരീകരിച്ച 227 പേരിലാണ് ആരോഗ്യവകുപ്പ് പഠനം നടത്തിയത്.

ഐസിഎംആർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, ഫോണിൽ ഓരോരുത്തരെയും ബന്ധപ്പെട്ടു. 227ൽ 186 പേരെയാണ് ബന്ധപ്പെടാൻ കഴിഞ്ഞത്. എട്ടുപേർക്ക് മാത്രമേ കേരളത്തിൽ വച്ച് വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ളൂവെന്നാണ് ഈ പഠനത്തിലെ കണ്ടെത്തൽ.

You may also like:ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത് [NEWS]ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല; സ്വതന്ത്ര നിലപാട് തുടരാൻ കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം [NEWS] രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി [NEWS]

advertisement

കേരളത്തിൽ വച്ച് 186 പേരും ഇടപെട്ട ആളുകളും സമ്പർക്കസാഹചര്യങ്ങളും പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. തിരുവനന്തപുരം - രണ്ട്, വയനാട് - രണ്ട്, കോട്ടയം - ഒന്ന്, പാലക്കാട് - ഒന്ന്, കോഴിക്കോട് - ഒന്ന്, കാസർകോഡ് - ഒന്ന് എന്നിങ്ങനെയാണ് ഇവരുടെ ജില്ല തിരിച്ചുള്ള വിവരം. എന്നാൽ, 277 പേരിൽ 32 പേരെ ലഭ്യമായ അഡ്രസും ഫോൺ നമ്പറും വഴി ഇനിയും കണ്ടെത്താനായിട്ടില്ല. ജൂലൈ വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പഠനത്തിന് എടുത്തത്.

advertisement

മറ്റ് സംസ്ഥാനങ്ങളിൽ വെച്ച് കോവിഡ് ബാധിച്ചവർ

. തിരുവനന്തപുരം - 14, കൊല്ലം - 18, പത്തനംതിട്ട  - 18, കോട്ടയം - 37, ഇടുക്കി - 10, ആലപ്പുഴ - 23, എറണാകുളം - 09, തൃശൂർ-16, പാലക്കാട് -09, മലപ്പുറം-07, കോഴിക്കോട് -08, വയനാട് -06, കണ്ണൂർ-22, കാസർകോഡ് - 29.കേരളത്തിലെ സമ്പർക്കസാധ്യത എട്ടു പേരിൽമാത്രമാണ്. തിരുവനന്തപുരം- 2, വയനാട്- 2, കോട്ടയം- 1, പാലക്കാട്-1, കോഴിക്കോട്-1, കാസർകോഡ്-1.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കേരളത്തിൽ നിന്ന് പോയ 227 പേർക്ക് മറ്റു സംസ്ഥാനങ്ങളിൽ വച്ച് കോവിഡ് ബാധിച്ചു
Open in App
Home
Video
Impact Shorts
Web Stories