ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി അവരെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത്. സച്ചാര്‍ കമ്മിറ്റി 100 ശതമാനം മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ക്രൈസ്തവരെ പിന്നീട് ചേര്‍ത്തതാണെന്നും ഇ ടി വിശദീകരിച്ചു. മുസ്ലിങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. 20 ശതമാനത്തില്‍ ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തിയത് മുസ്ലിം ലീഗിന്റെ അനുമതിയോടെയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് മുസ്ലിംലീഗ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. കക്ഷിയല്ലാത്തതിനാല്‍ ലീഗിന് അപ്പീല്‍ പോകുന്നത് സംബന്ധിച്ച് നിയമതടസങ്ങളുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
Also Reaad- '80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു': പാലൊളി മുഹമ്മദ് കുട്ടി
ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്.
Also Read- ന്യൂനപക്ഷ ക്ഷേമ പദ്ധതി : അനീതി നടന്നത് 2015ൽ, സർക്കാർ അപ്പീൽ പോകണമെന്ന് ജമാഅത്തെ ഇസ്ലാമി

