TRENDING:

Bharatmala | തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു

Last Updated:

നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സർവേ തുടങ്ങി കഴിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഭാരത് മാല (Bharatmala) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത (National Highway) വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ പാത. നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സർവേ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബർ തോട്ടങ്ങളും വയലുകളും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പുതിയ പാതയുടെ റൂട്ട്

തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്.

പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. സർവേ ആരംഭിച്ചത് തിടനാട്ടിലാണ്. പുനലൂർ, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പാതയുടെ അലൈൻമെന്‍റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.

advertisement

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്താൻ 3.54 മണിക്കൂർ ; ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2.75 രൂപ

അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈനില്‍  (Silverline) സഞ്ചരിക്കാന്‍ കിലോമീറ്ററിന് നിരക്ക് 2.75 രൂപ. കാസര്‍കോട് നിന്നും തിരവനന്തപുരം (Kasargod to Trivandrum) വരെയുള്ള യാത്രയുടെ മൊത്തം ചിലവ് 1455 രൂപ.

അതിവേഗ റെയില്‍പാതയുടെ ആകെ നീളം 529.45 കിലോമീറ്ററാണ്. ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും.

ഡിപിആര്‍ തയാറാക്കിയപ്പോഴുള്ള നിരക്കാണ് 2.75രൂപ. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ടിക്കറ്റ് നിരക്ക് ഇതിലും കുറയാനേ സാധ്യതയുള്ളൂ എന്ന് കെ റെയില്‍ അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ കമ്മിറ്റി രൂപീകരിക്കും. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം മറ്റുള്ള ചാര്‍ജുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

advertisement

സാധ്യതകള്‍

    • പദ്ധതി നടപ്പിലായാല്‍ 12872 വാഹനങ്ങള്‍ ആദ്യവര്‍ഷം റോഡില്‍നിന്ന് ഒഴിവാക്കാം.

    • ആറുവരി പാതയിലേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം.

    • പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206പേര്‍ സില്‍വര്‍ലൈനിലേക്കു മാറും.

advertisement

    • 530 കോടിരൂപയുടെ ഇന്ധനം പ്രതിവര്‍ഷം ലാഭിക്കാമെന്നു പ്രതീക്ഷ.

    • തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കൊച്ചി ഇന്‍ഫോ പാര്‍ക്ക് കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം.

    • വിനോദസഞ്ചാര മേഖലയ്ക്കു കൂടുതല്‍ സാധ്യത.

    advertisement

    • നെല്‍വയലും തണ്ണീര്‍ തടവും സംരക്ഷിക്കാന്‍ 88 കിലോമീറ്റര്‍ ആകാശപാത.

    • ട്രാക്കിന്റെ ഇരുവശത്തും റെയില്‍വേ നിയമപ്രകാരമുള്ള സംരക്ഷണ വേലി മാത്രം.

സമയം

    • തിരുവനന്തപുരം-കൊല്ലം (22 മിനിറ്റ്),

    • തിരുവനന്തപുരം-കോട്ടയം (1 മണിക്കൂര്‍)

    • തിരുവനന്തപുരം-കൊച്ചി (ഒന്നര മണിക്കൂര്‍)

    • തിരുവനന്തപുരം -കോഴിക്കോട് (2 മണിക്കൂര്‍ 40 മിനിറ്റ്)

    • തിരുവനന്തപുരം-കാസര്‍കോട് (3 മണിക്കൂര്‍ 54 മിനിറ്റ്)

പാതയുടെ ഘടന

    • ഗേജ്-1435 എംഎം സ്റ്റാന്‍ഡേര്‍ഡ് ഗേജ്. വയഡക്ട്-88.41 കിമീ

    • പാലങ്ങള്‍-2.99കിമീ

    • തുരങ്കം 11.52 കിമീ,

    • കട്ട് ആന്‍ഡ് കവര്‍-24.78 കിമീ,

    • കട്ടിങ്-101.73 കിമീ,

    • മണ്‍തിട്ട-292.72 കിമീ

Also Read - കണ്ണൂരില്‍ KRail അടയാളക്കല്ലുകള്‍ പിഴുതെറിഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിനിന്റെ മാതൃക

ഇഎംയു അഥവാ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ ട്രെയിന്‍ സെറ്റ്. 9 കാറുകള്‍. ആവശ്യാര്‍ഥം ഇത് 15വരെ ആക്കി ഉയര്‍ത്താം. 9 കാറുകളിലായി 675 യാത്രക്കാര്‍ക്കു യാത്ര ചെയ്യാം. 2025-26ല്‍ പ്രതിദിനം 79,934 യാത്രക്കാര്‍. ചെലവ്- 63,940 കോടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bharatmala | തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു
Open in App
Home
Video
Impact Shorts
Web Stories