വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി എന്ന് പറഞ്ഞാണ് ശോഭന സംസാരിച്ചുതുടങ്ങിയത്.
എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന പറഞ്ഞു. 'വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. ശക്തമായ നേതൃത്വമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും ശോഭന പറഞ്ഞു.
advertisement
Also read-മറിയക്കുട്ടിയ്ക്ക് പ്രധാനമന്ത്രിയുടെ കൂപ്പുകൈ; നേരിട്ട് പരാതി ചോദിച്ചറിഞ്ഞ് നരേന്ദ്രമോദി
നമ്മൾ സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് എന്നാല്‍ പലയിടത്തും അടിച്ചമര്‍ത്തുന്നതാണ് കാണാൻ കഴിയുന്നത്.
കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ഭാരതിയനെന്ന നിലയില്‍ ഏറെ പ്രതിക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന പറഞ്ഞു.