മറിയക്കുട്ടിയ്ക്ക് പ്രധാനമന്ത്രിയുടെ കൂപ്പുകൈ; നേരിട്ട് പരാതി ചോദിച്ചറിഞ്ഞ് നരേന്ദ്രമോദി
- Published by:Vishnupriya S
- news18-malayalam
Last Updated:
‘സ്ത്രീശക്തി മോദിക്കൊപ്പം’ വേദിയിൽ മറിയക്കുട്ടിയോട് നേരിട്ട് പരാതി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി
‘സ്ത്രീശക്തി മോദിക്കൊപ്പം’ വേദിയിൽ മറിയക്കുട്ടിയോട് നേരിട്ട് പരാതി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മറിയക്കുട്ടിയെ കൂപ്പുകൈകളോടെയാണ് മോദി സ്വീകരിച്ചത്. പെൻഷൻ പോരാളി എന്ന നിലയിൽ വാർധക്യത്തിലും തളരാതെ പോരാടി വാർത്തകളിൽ നിറഞ്ഞ 78കാരിയാണ് മറിയക്കുട്ടി.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒരുങ്ങിയ വേദിയിൽ സ്ത്രീകൾക്ക് നൽകിയ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ 41 മിനുട്ട് നീണ്ട പ്രസംഗം. മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തില്‍ നിരവധി തവണ അമ്മമാരെ സഹോദരിമാരേ തുടങ്ങിയ വാക്കുകള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മോദിയുടെ ഗ്യാരന്റി ഊന്നി പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചത്.
രാജ്യം ഇപ്പോൾ സംസാരിക്കുന്നത് മോദിയുടെ ഉറപ്പിനെക്കുറിച്ചാണ് എന്നാൽ സ്തീ ശക്തിയാണ് രാജ്യത്തെ വികസിപ്പിക്കുന്നതിൽ ഉറപ്പ്. സ്ത്രീകൾക്ക് നിയമസഭയിലും ലോക്സഭയിലും സംവരണം നൽകുന്ന ബിൽ കൊണ്ടുവരുന്നതിൽ കോൺഗ്രസും ഇടതുപക്ഷവും എതിര് നിന്നു. എന്നാൽ മോദി ‘നാരി ശക്തി അഭിവന്ദനി’ലൂടെ അത് പ്രാബല്യത്തിലാക്കി. മുസ്ലിം സ്ത്രീകൾക്ക് മുത്തലാക്ക് മൂലം ഉണ്ടാകുന്ന വിഷമം മാറ്റാൻ മോദി സർക്കാർ നിയമം കൊണ്ട് വന്നു.
advertisement
മോദി സർക്കാർ നാലു ജാതികൾക്ക് പ്രാധാന്യം നൽകുന്നു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ ഈ ജാതികൾ സുപ്രധാനം. 10 കോടി ഉജ്വല പദ്ധതി, 11 കോടി കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം, 12 കോടി ശൗചാലയങ്ങൾ, ഒരു രൂപയുടെ സുവിധ സാനിറ്ററി പാഡ്, കേരളത്തിൽ 60 ലക്ഷം, 30 ലക്ഷം മുദ്രാ ലോൺ, 26 ആഴ്ച പ്രസവാവധി, സൈനിക സ്‌കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം, നിയമ നിർമാണ സഭകളിൽ സ്ത്രീ സംവരണം എല്ലാം നടത്തിയത് മോദിയുടെ ഗ്യാരന്റി. 2 കോടി സ്ത്രീകൾ ലക്ഷാധിപതികൾ ആകും പിഎം വിശ്വകർമ യോജന തെരുവ് കച്ചവടക്കാരായ സ്ത്രീകൾക്ക് സഹായം എല്ലാവർക്കും വീട് എല്ലാത്തിനും മോദിയുടെ ഉറപ്പാണെന്നും അദേഹം എടുത്തു പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
January 03, 2024 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മറിയക്കുട്ടിയ്ക്ക് പ്രധാനമന്ത്രിയുടെ കൂപ്പുകൈ; നേരിട്ട് പരാതി ചോദിച്ചറിഞ്ഞ് നരേന്ദ്രമോദി