TRENDING:

'നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല; എനിക്ക് വേണ്ടി പൊരുതാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല': അടൂർ പ്രകാശ്

Last Updated:

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് ഉൾപ്പെടുത്തി ഊ അടുത്ത ദിവസങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് ഇത്തരമൊരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും അടൂർ പ്രകാശ് പറയുന്നു. ‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ പദവിയിൽ തന്നെ എത്തിക്കാൻ സോഷ്യൽ മീഡിയയിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പി. കോൺഗ്രസ് നേതാക്കളെ തോരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ലെന്നും പാര്‍ട്ടിയില്‍ ആര് എന്തൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എ.ഐ.സി.സി നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അടൂർ പ്രകാശ്
അടൂർ പ്രകാശ്
advertisement

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് ഉൾപ്പെടുത്തി ഊ അടുത്ത ദിവസങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് ഇത്തരമൊരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും അടൂർ പ്രകാശ് പറയുന്നു. ‌

Also Read ജൂണിലെ ബാങ്ക് അവധിദിനങ്ങൾ: അടുത്ത മാസം ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറക്കില്ല

"കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം എം.എൾ.എയായും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി. പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.

advertisement

ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല."- അടൂർ പ്രകാശ് വ്യക്തമാക്കി.

അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

കെപിസിസി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്...

KSU യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം MLAആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി. പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.

advertisement

ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ 'പൊരുതുവാനും' ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് AICC നേതൃത്വമാണ്.

AICC നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.

advertisement

ഇതിനിടെ കാലുവാരൽ ഭയന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന് തടസമായിയെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ മുല്ലപ്പള്ളി ആരോപിച്ചു. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന ആരോപണം ആവർത്തിച്ചു കൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയ ഗാന്ധിക്ക് കത്തയച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ ഭയന്നാണെന്നും കത്തിൽ വ്യക്തമാക്കി. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല.ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന് തടസമായി. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്ന് അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

Also Read '80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു'; പാലൊളി മുഹമ്മദ് കുട്ടി

രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഹൈകമാന്റ് നിയോഗിച്ച അശോക് ചവാൻ സമിതിയോട് മുല്ലപ്പള്ളി സഹകരിച്ചിട്ടില്ല. റിപ്പോർട്ടിന്റെ പകർപ്പ് സമിതിക്ക് നൽകാനും സമിതക്ക് മുന്നിൽ ഹാജരാകാൻ ഇല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. പരാജയ കാരണങ്ങൾ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രേഖമൂലം അറിയിച്ചിട്ടുള്ളതാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചു. ഇനി ഒരു സമിതിക്ക് മുന്നിലുമില്ലെന്ന് അശോക് ചവാനെ മുല്ലപ്പള്ളി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഡിസിസി പ്രസിഡൻ്റുമാരെ മാറ്റണമെന്ന നിർദ്ദേശം ഗ്രൂപ്പ് നേതാക്കൾ അട്ടിമറിച്ചു. ജനറൽ സെക്രട്ടറി ചുമതല നൽകാൻ പോലും അനുവദിച്ചില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തുന്നു.

കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്ന്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാട്ടി രമേശ് ചെന്നിത്തല നേരത്തെ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ കത്തിലെ വിവരങ്ങളും പുറത്ത് വന്നിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല; എനിക്ക് വേണ്ടി പൊരുതാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല': അടൂർ പ്രകാശ്
Open in App
Home
Video
Impact Shorts
Web Stories