രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നൽകി. കോട്ടയം ജില്ലാ പഞ്ചായത്തിൽ യു ഡി എഫിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് തന്നെയാണെന്നും പി ജെ ജോസഫ് ആരോപിച്ചു.ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എൽ ഡി എഫിന് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
You may also like:Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]
advertisement
പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എൽ ഡി എഫ് ഭരണത്തിൽ എത്തുന്നത്. കേരള കോൺഗ്രസ് (എം) പതിമൂന്ന് സീറ്റുകളിൽ ആയിരുന്നു മത്സരിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽ ഡി എഫ് മികച്ച നേട്ടമുണ്ടാക്കിയതിൽ കേരള കോൺഗ്രസ് (എം) ന് പങ്കുണ്ട്.
തൊടുപുഴ നഗരസഭയിൽ മത്സരിച്ച ഏഴിൽ അഞ്ചു സീറ്റുകളിൽ ജോസഫ് വിഭാഗം തോറ്റിരുന്നു. തങ്ങളാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്ന ജോസ് കെ മാണിയുടെ വാദങ്ങൾക്ക് കരുത്ത് പകരുന്നതായിരുന്നു ഈ തോൽവികൾ. കേരള കോൺഗ്രസിനെ പുറത്താക്കിയവർക്കുള്ള മറുപടിയാണ് വിജയമെന്ന് ജോസ് കെ മാണി ഇന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.