ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജാമ്യ ഉത്തരവുമായി അലന്റെ മാതാവും അഭിഭാഷകനും ജയിലില്‍ എത്തിയത്. രേഖകള്‍ ജയിലില്‍ ഹാജരാക്കി അര മണിക്കൂറിനുളളില്‍ ഇരുവരും പുറത്തിറങ്ങി.
പാസ്‌പോർട്ട് കെട്ടിവെക്കുന്നത് ഉൾപ്പെടെ 11 കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. ഇതിനിടെ ഇരുവർക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീലിന്റെ പേരിൽ ജാമ്യം അനുവദിക്കുന്നത് തടയാനാകില്ലായെന്ന് എൻ ഐഎ കോടതി വ്യക്തമാക്കിയിരുന്നു.
advertisement
2019 നംവബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും കേരള പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഈ കേസ് ദേശീയ അന്വേഷണം ഏജൻസി ഏറ്റെടുത്തു.
അതേസമയം മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനാവശ്യമായ തെളിവ് ഹാജരാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇരുവർക്കും ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.