കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാൻ നാടകീയ നീക്കവുമായി എൻ.ഐ.എ. ജാമ്യം റദ്ദാക്കണമെന്ന് എൻ ഐ എ വിചാരണ കോടതിയിൽ ആവശ്യപെട്ടു. എൻ ഐ എ യുടെ ആവിശ്യം വിചാരണ കോടതി തളളി.
ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എ ആവശ്യം അറിയിച്ചത്. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുള്ള തെളിവുകളുണ്ടെന്നും എൻ ഐ എ ആവർത്തിച്ചു.
അതേസമയം, അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയുംമാതാപിതാക്കൾ കോടതിയിലെത്തി ജാമ്യ നടപടികൾ പൂർത്തിയാക്കി. ഇരുവർക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവുമായി മാതാപിതാക്കൾ വിയ്യൂരിലേക്ക് പുറപ്പെട്ടു.
കോടതി വ്യവസ്ഥ പ്രകാരം മാതാപിതാക്കളിൽ ഒരാളും ഒപ്പം ഒരു അടുത്ത ബന്ധുവുമാണ് ജാമ്യം നിന്നത്. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് എൻഐഎ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിൽ പ്രതികരിക്കാനില്ലെന്നും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അലന്റെയും താഹയുടേയും മാതാപിതാക്കൾ. പ്രതികരിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.