പന്തീരാങ്കാവ് UAPA കേസ്: മുപ്പതോളം പേരുടെ പട്ടിക തയ്യാറാക്കി NIA

Last Updated:

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ചോദ്യം ചെയ്ത് വിട്ടയച്ച മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു

പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുപ്പതോളം പേരുടെ പട്ടികയാണ് എന്‍ഐഎ തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത അഭിലാഷ്, വിജിത്ത്, എല്‍ദോ എന്നിവരോട് എന്‍ഐഎയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ചോദ്യം ചെയ്ത് വിട്ടയച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് പടച്ചേരി പറഞ്ഞു.
You may also like:ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്[NEWS]COVID 19| കുടിയേറ്റ തൊ​ഴി​ലാ​ളി​ക​ളെ സുരക്ഷിതരായി മ​ട​ക്കിഅ​യ​ച്ച മുഖ്യമന്ത്രി പിണറായി വിജയന് ന​ന്ദി അ​റി​യി​ച്ച്‌ ഒ​ഡീ​ഷ[NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക്[NEWS]
പന്തീരാങ്കാവ് കേസുമായി ബന്ധപ്പെട്ട് അധികം ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍, മനുഷ്യാവകാശപ്രവര്‍ത്തകനായ ഹൈക്കോടതി അഭിഭാഷകന്‍, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍, മുന്‍പ് യുഎപിഎ കേസില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയവരാണ് നഗരകേന്ദ്രീകൃത മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നു എന്ന് എന്‍ഐഎ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
advertisement
മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ ഭീമ കുരേഗാവ് മാതൃകയില്‍ തടവിലാക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്ന് അഭിലാഷ് പടച്ചേരി ആരോപിച്ചു. വരുംദിവസങ്ങളില്‍ പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്തീരാങ്കാവ് UAPA കേസ്: മുപ്പതോളം പേരുടെ പട്ടിക തയ്യാറാക്കി NIA
Next Article
advertisement
Horoscope September 18| സൗഹൃദങ്ങളില്‍ നിന്ന് പ്രയോജനമുണ്ടാകും; ആഴത്തിലുള്ള ഉള്‍ക്കാഴ്ച അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
സൗഹൃദങ്ങളില്‍ നിന്ന് പ്രയോജനമുണ്ടാകും; ആഴത്തിലുള്ള ഉള്‍ക്കാഴ്ച അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
  • ഇന്ന് എല്ലാ രാശിക്കാര്‍ക്കും പോസിറ്റിവിറ്റി, സര്‍ഗ്ഗാത്മകത, വൈകാരിക വളര്‍ച്ച അനുഭവപ്പെടും.

  • മേടം രാശിക്കാര്‍ക്ക് പുതിയ ഊര്‍ജ്ജവും സാമൂഹിക സ്വാധീനവും ലഭിക്കും, ലക്ഷ്യങ്ങളിലേക്ക് വേഗത്തില്‍ നീങ്ങും.

  • ഇടവം രാശിക്കാര്‍ സമര്‍പ്പണം, കുടുംബ ബന്ധങ്ങള്‍, മാനസിക വ്യക്തത എന്നിവയിലൂടെ സമാധാനം കണ്ടെത്തും.

View All
advertisement