UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
Alan and Thaha| ''ജില്ലാ ജയിലില്‍ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുന്നു. ജയിലിന് പുറത്തുവെച്ച് കൈകാര്യം ചെയ്യുമെന്ന് ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു.''
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നും ജയിൽ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജയില്‍വകുപ്പ്. ഇവരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് വാർത്താകുറിപ്പിൽ അറിയിച്ചു.
എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിനായി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താല്‍ക്കാലികമായി മാറ്റിയ അലന്‍, താഹ എന്നിവര്‍ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയം മുതല്‍ നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നുവെന്നും ജയിൽ വകുപ്പ് കുറ്റപ്പെടുത്തുന്നു.
കൂടാതെ ജില്ലാ ജയിലില്‍ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയും നിയമാനുസരണമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നു. ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനുപുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും വാർത്താക്കുറിപ്പില്‍ പറയുന്നു.
advertisement
TRENDING:സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം[NEWS]കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 55 ഡോളറായിരുന്നു. മാർച്ച് ആദ്യം അത് 35ലേക്കും പിന്നീട് 20 ഡോളറിലേക്കും വീണു. ഈ വീഴ്ചയുടെ ഗുണം സാധാരണക്കാരന് കൈമാറാതെയാണ് നികുതി കൂട്ടി സർക്കാർ കോടികൾ കൊയ്തത്. [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
സംഭവത്തില്‍ എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് എന്‍ഐഎ കോടതിക്ക് പരാതി നല്‍കിയിരുന്നു. ജീവനക്കാരുടെ റിപ്പോര്‍ട്ടിന്മേല്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്‍പ്പിച്ച്‌നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2020 6:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ്