സ്വര്‍ണ്ണ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയില്‍ 1 കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്ളാറ്റ് നിര്‍മ്മാണ കമ്പനിയായ യൂണിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്ന മൊഴി കൊടുത്തിട്ടുണ്ട്. നിര്‍മ്മാണ സ്ഥലത്ത് ഇത് സംബന്ധിച്ച് വലിയ പരസ്യ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കേരള ലൈഫ് മിഷന്‍ പ്രോജക്ട് യു.എ.ഇ കോണ്‍സുലേറ്റ് വഴി എമിറേറ്റ്സ് റെഡ് ക്രസന്റ് സ്പോണ്‍സര്‍ ചെയ്തതാണെന്നും നിര്‍വ്വഹണം യൂണിറ്റാക്കിനാണെന്നും മനസ്സിലാകുന്നതാണ്.
advertisement
You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ല, അങ്ങനെ വേണമെങ്കിൽ മദർ എന്‍.ജി.ഒ ആയ റെഡ് ക്രോസ്സിനെ ഏൽപ്പിക്കണം. റെഡ് ക്രോസ്സിന്റെ ഇന്ത്യയിലെ പ്രസിഡന്റ് രാഷ്ട്രപതിയും ചെയര്‍മാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയാണ്. രാഷ്ട്രപതി ഭവനും കേന്ദ്ര സര്‍ക്കാറും അറിയാതെ എങ്ങനെ യു.എ.ഇ റെഡ് ക്രസന്റ് കേരളത്തിൽ പണം ചിലവ് ചെയ്തു? മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിത്തിലാണ് ഇവിടെ ഈ തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് അനിൽ അക്കരെ ആരോപിച്ചു.
നിലവിലുള്ള സാമ്പത്തിക നിയമങ്ങൾ അനുസരിച്ചു ഈ ഇടപാട് വലിയ കുറ്റമാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു വിദേശ എന്‍.ജി.ഒ യുമായി രാജ്യം അറിയാതെ കരാറിൽ ഏർപ്പെട്ടു, അവർക്കു സർക്കാർ ഭൂമി നൽകി അതുവഴി തന്റെ സെക്രട്ടറിയും ഇടനിലക്കാരിയും ചേർന്ന് ഒരു കോടി രൂപ കമ്മീഷൻ വാങ്ങുന്നതും രാജ്യദ്രോഹകുറ്റമാണ്. സംസ്ഥാന ലൈഫ് മിഷന്‍ അധികാരികളും, യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, എമിറേറ്റ്സ് റെഡ് ക്രസന്റ് ഭാരവാഹികളും, യൂണിറ്റാക്ക് ഗ്രൂപ്പും, ഇടനിലക്കാരിയായ സ്വപ്ന സുരേഷും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷൻ സി.ഇ.ഒ യുമായിരുന്ന എം.ശിവശങ്കര്‍ IAS ഉം വടക്കാഞ്ചേരി മുന്‍സിപ്പല്‍ ഭരണ നേതൃത്വവും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഭാഗമായുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇവിടെ തെന്ന് അനിൽ അക്കരെ ആരോപിച്ചു.
പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ ഏജന്‍സികളും, സഹകരണ മേഖലയുള്‍പ്പെടെയുള്ള നിരവധി പൊതുമേഖല ഏജന്‍സികളും നിര്‍മ്മാണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴാണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തെ ലൈഫ് പദ്ധതി ഏൽപ്പിച്ചിട്ടുള്ളത് കോടികണക്കിന് രൂപയുടെ പണം തട്ടിയെടുക്കുവാന്‍ വേണ്ടിയാണ്. മാത്രമല്ല യു.എ.ഇ സര്‍ക്കാര്‍ നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ വഴി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട ഈ പദ്ധതി ഗൂഢാലോചന നടത്തി വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിച്ചതും ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ IAS ന്റെ നിര്‍ദ്ദേശപ്രകാരം എടുത്തിട്ടുള്ള ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഈ തുകയെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നെന്നും മനസ്സിലാക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീട് വച്ചു കൊടുക്കുന്ന പദ്ധതിയിൽ നിന്ന് കമ്മീഷൻ പറ്റുന്ന രീതി അംഗീകരിക്കാനും പുഞ്ചിരിയിൽ ഒതുക്കാനും കഴിയില്ലെന്ന് അനിൽ അക്കരെ പറഞ്ഞു.
മുഖ്യമന്ത്രി ഗള്‍ഫ് പര്യടനത്തിന് പുറപ്പെടുന്നതിന് നാല് ദിവസം മുമ്പ് എം.ശിവശങ്കര്‍ IAS ഉം സ്വപ്ന സുരേഷും ഗള്‍ഫിലെത്തി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് പത്രങ്ങളിലൂടെ മനസ്സിലാകുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്ന എം.ശിവശങ്കര്‍ IAS ഈ സാമ്പത്തിക നേട്ടങ്ങള്‍ മുഴുവന്‍ നേടിയെടുക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്നുള്ളതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മാത്രമല്ല യൂണിറ്റാക്ക് ഗ്രൂപ്പ് ലൈഫ് മിഷന്റെ പദ്ധതി യുടെ നിർമാണം നടത്തിയതും അന്വേഷണ വിധേയമാക്കേണ്ടതാണ്.
ആയതിനാല്‍ സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതും മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാന ലൈഫ് മിഷനെ മറയാക്കി കോടികണക്കിന് രൂപ രാജ്യത്തും വിദേശത്തുമായി ഗൂഢാലോചന നടത്തി തട്ടിയെടുത്തതിനെ സംബന്ധിച്ചും, വിദേശ ഫണ്ടിന്റെ ദുരുപയോഗത്തെക്കുറിച്ചും, കേന്ദ്ര നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനത്തെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുന്നതിന് ഈ കേസ് സി.ബി.ഐ യെ ഏല്‍പ്പിക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.