കോട്ടയം: കോട്ടയത്ത് മണർകാട് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിനാണു മരിച്ചത്. മണർകാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയില്‍ ഞായറാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.
ഒഴുക്കിൽപ്പെട്ട കാർ തള്ളി മാറ്റുന്നതിനിടെയാണ് ജസ്റ്റിൻ ഒഴുക്കിൽ പെട്ടതെന്നാണ് വിവരം. ഞായറാഴ്ച നടത്തിയ തിരച്ചിലിൽ അടുത്തുള്ള പാടത്തുനിന്നാണു കാർ കണ്ടെത്തിയത്. കാർ ഉയർത്തിയപ്പോഴാണ് ഇതിനുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയത്. കാർ കരക്കെത്തിക്കുവാനുള്ള ശ്രമം നടക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയും തെരച്ചിലിനെത്തിയിരുന്നു.
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറിയിരിക്കുകയാണ്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ഏഴു പ്രധാന റോഡുകൾ വെള്ളത്തിനടിയിലാണ്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.