അന്ന് ചിന്തിച്ചു നിൽക്കാതെ ഉണർന്നു പ്രവർത്തിച്ച അനുജിത്ത് പത്തുവർഷങ്ങള്‍ക്കിപ്പുറം വീണ്ടും വാർത്തകളിൽ നിറയുകയാണ്.. അന്ന് നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച അനുജിത്ത് പക്ഷെ ഇന്ന് ജീവനോടെയില്ല. എന്നാൽ മരണാനന്തരവും ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവ ദാനം ചെയ്ത് എട്ട് പേർക്ക് ജീവനും പ്രതീക്ഷയും നൽകിയാണ് ഈ 27കാരൻ യാത്രയാകുന്നത്.
ഇക്കഴിഞ്ഞ പതിനാലിന് കൊട്ടാരക്കരയ്ക്ക് സമീപം വച്ചുണ്ടായ ഒരു ബൈക്ക് അപകടത്തിൽ അനുജിത്തിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജൂലൈ 17ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. . രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു.
advertisement
TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]
മരണാനന്തമുള്ള അവയവദാനത്തിന്‍റെ സാധ്യതകളറിഞ്ഞ് അനുജിത്തിന്‍റെ ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. തീവ്ര ദുഃഖത്തിനിടയിലും അവയവദാനത്തിന് തയ്യാറെടുത്ത് അനുജിത്തിന്‍റെ കുടുംബത്തിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ആദരം അറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തില്‍ തന്നെ മാതൃകയായ അനുജിത്തിന്‍റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനാണ് അനുജിത്ത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇവിടെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്നു. ഭാര്യ പ്രിന്‍സി. മൂന്നു വയസുള്ള മകനുണ്ട്.