Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം
Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം
കേസിൽ സർക്കാരിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചാനലുകൾക്ക് എത്തിച്ചതും ആലപ്പുഴയിലെ ഈ ജൂവലറി ഉടമയാണെന്നാണ് വിവരം. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
സന്ദീപും സ്വപ്നയും എൻ.ഐ.എ കസ്റ്റഡിയിൽ
Last Updated :
Share this:
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുംമ്പോൾ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏൽപ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം കാണാതായി. ഈ ബാഗ് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
ഇതിനിടെ കേസിൽ സർക്കാരിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചാനലുകൾക്ക് എത്തിച്ചതും ആലപ്പുഴയിലെ ഈ ജൂവലറി ഉടമയാണെന്നാണ് വിവരം. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
സ്വർണക്കടത്തിന് പണം മുടക്കിയ ആരെങ്കിലും ബാഗിൽ നിന്നും പണം എടുത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മക്കളെ ആലപ്പുഴ സ്വദേശിയുടെ വീട്ടിലാക്കാനാണ് സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ, പിന്നീട് എറണാകുളത്ത് ഹോട്ടൽ ബുക്ക് ചെയ്ത് അങ്ങോട്ടേക്ക് എത്തുകയായിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.