Breaking: തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ്

Last Updated:

എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
ട്രിപ്പിൾ ലോക്ക്ഡൗണിനിടെ നടന്ന എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പുറത്തേക്ക് വരികയും കൂട്ടം കൂടി നില്‍ക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
തിരുവനന്തപുരം നഗരത്തിലും തീരപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, കഴിഞ്ഞ വ്യാഴാഴ്ചയാണ് എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയതെങ്കിലുംപട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രങ്ങൾ വിവാദമായിരുന്നു.
advertisement
TRENDING:Covid19| കോവിഡ് പ്രതിരോധം പാളുന്നു; പൊതുഗതാഗതത്തിനുള്ള മാനദണ്ഡങ്ങൾ നടപ്പായില്ല [NEWS]ചൈനീസ് ആപ്പുകളുടെ നിരോധനം; ഇപ്പോൾ ഇന്ത്യൻ നെറ്റിസെൻസ് സമയം ചെലവഴിക്കുന്നത് ഇങ്ങനെയാണ് [PHOTOS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി കണ്ടാല്‍ അറിയുന്ന 300 വീതം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിന് മുന്‍പില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking: തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ്
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement