സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സർവീസ് സഹകരണ ബാങ്കിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പത്ത് ലക്ഷത്തി അമ്പത്തിനാലായിരം രൂപയാണെത്തിയത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എ. എം അൻവറിന്റെ അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായി എത്തിയ അഞ്ച് ലക്ഷം രൂപയാണ് പിൻവലിച്ചത്. അൻവർ ഹജരാക്കിയ യു.പി.ആർ നമ്പർ പ്രകാരം ബാങ്ക് പണം അനുവദിക്കുകയായിരുന്നെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.
BEST PERFORMING STORIES:ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു [NEWS]രണ്ടു വാർത്താചാനലുകളുടെയും വിലക്ക് പിൻവലിച്ചു [NEWS]സിനിമയിലും കൊറോണ ബാധ; വമ്പൻ റിലീസുകൾ നീളും [PHOTO]
advertisement
തട്ടിപ്പ് നടക്കുന്നെന്ന് ബോധ്യമായപ്പോൾ ബാങ്ക് തന്നെയാണ് പരാതിപ്പെട്ടത്. തുക നൽകാൻ ആരിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നും സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഇതിൽ ഇടപെടില്ലെന്നും അവർ പറഞ്ഞു. അതേസമയം പ്രളയഫണ്ട് തട്ടിപ്പിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. കളക്ട്രേറ്റിലെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരനും കേസിൽ ഒന്നാം പ്രതിയുമായ വിഷ്ണുപ്രസാദിന്റെ സഹപ്രവർത്തകരായിരുന്നവരെ ചോദ്യം ചെയ്യും .നഷ്ടപരിഹാരമായി വലിയ തുക കൈമാറിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പിൽ ഒളിവിലുള്ള മറ്റു പ്രതികൾക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

