TRENDING:

'പുന്നപ്ര- വയലാർ സ്മാരകത്തിലെ ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന പ്രകോപനപരം: സംഭവിക്കാൻ പാടില്ലാത്തത്': പിണറായി വിജയൻ

Last Updated:

കമ്മ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണിത്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പുന്നപ്ര- വയലാര്‍ സ്മാരകത്തില്‍ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിയുടെ പുഷ്പാർച്ചന പ്രകോപനപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനാണ് ശ്രമം. കമ്മ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണിത്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകോപനമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ സംയമനത്തോടെയാണ് അവിടെയുള്ളവര്‍ പെരുമാറിയതെന്നും പിണറായി പറഞ്ഞു.
advertisement

Also Read- Assembly Election 2021 | അഴീക്കോട് എല്‍ഡിഎഫ് വാദം അംഗീകരിച്ചില്ല; കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. പ്രകോപനപരമായി കാനം ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ നാമജപ യാത്രയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഓരോരുത്തര്‍ ഓരോ പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.

advertisement

Also Read- Fact Check | 'കെ ജി മാരാരുടെ ഇലക്ഷൻ ഏജന്റ് പിണറായി വിജയൻ'; വസ്തുതയെന്ത്?

എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക മറ്റ് പാര്‍ട്ടുകളുടേത് പോലെ വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതല്ലെന്നും പറയുന്നകാര്യം ഗൗരവമായി നടപ്പാക്കുക എന്നതാണ് ഇടതു മുന്നണിയുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികയാണ് എല്‍ഡിഎഫിന്റെത്. കഴിഞ്ഞ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

advertisement

Also Read- തലശ്ശേരിക്ക് പിന്നാലെ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെ പത്രികയും തള്ളി; ദേവികുളത്തും എൻഡിഎ സ്ഥാനാർഥിയില്ല

കോവിഡിന് എതിരായ പോരാട്ടം ശക്തമാക്കേണ്ടതുണ്ട്.  സംസ്ഥാനങ്ങൾ തമ്മിൽ അതിർത്തി അടയ്ക്കാൻ പാടില്ല എന്നുണ്ട്. നേരത്തെ കേന്ദ്രത്തിനെ അറിയിച്ചു. വേണമെങ്കിൽ ഇനിയും ഇടപെടും. സംസ്ഥാനത്ത് കോവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടിയെന്നാണ് വിദഗ്ധർ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- എലത്തൂരിലെ സീറ്റ് തര്‍ക്കം; കോഴിക്കോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി; എം കെ രാഘവന്‍ എംപി ഇറങ്ങിപ്പോയി

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുന്നപ്ര- വയലാർ സ്മാരകത്തിലെ ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന പ്രകോപനപരം: സംഭവിക്കാൻ പാടില്ലാത്തത്': പിണറായി വിജയൻ
Open in App
Home
Video
Impact Shorts
Web Stories