Assembly Election 2021 | അഴീക്കോട് എല്‍ഡിഎഫ് വാദം അംഗീകരിച്ചില്ല; കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു

Last Updated:

ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരിയുടെ തീരുമാനം.

കണ്ണൂര്‍: എൽ.ഡി.എഫിന്റെ പരാതി തള്ളി അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കെ.വി. സുമേഷിനു വേണ്ടിയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വരാണാധികാരി വ്യക്തമാക്കുകയായിരുന്നു. ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരിയുടെ തീരുമാനം.  വര്‍ഗീയത പറഞ്ഞ് വോട്ട് ചോദിച്ചെന്ന പരാതിയിലായിരുന്നു ഷാജിക്കെതിരായ ഹൈക്കോടതിയുടെ നടപടി.
advertisement
അതേസമയം ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളി. ഇവിടെ ബിജെപിയ്ക്ക് ഡമ്മി സ്ഥാനാർഥിയും ഇല്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം. ‌കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,400 വോട്ടുകൾ ബിജെപി നേടിയ മണ്ഡലമാണ് ഗുരുവായൂർ. ആദ്യം സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ പരിഗണിച്ചതും ഗുരുവായൂരിലായിരുന്നു.
തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദേശ പത്രികയും നേരത്തെ  തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ‌‍സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായി.
advertisement
Also Read- തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി
ഇതോടെ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമ നിർദേശ പത്രികകളാണ് തള്ളിയത്. ദേവികുളത്തെ എൻഡിഎ ഘടകകക്ഷിയായ എഐഎഡിഎംകെ സ്ഥാനാർഥികയുടെ പത്രിക നേരത്തെ തള്ളിയിരുന്നു.
ബിജെപിക്ക് കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. 2016ൽ ബിജെപിക്കായി മത്സരിച്ച വി കെ സജീവൻ  22,125 വോട്ടുകളാണ് പിടിച്ചത്. എൽഡിഎഫിന് വേണ്ടി എ എൻ ഷംസീറും യുഡിഎഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇത്തവണ മത്സരിക്കുന്നത്.  അതേസമയം, തൻ്റെ പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതി പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന0 നടപടിയെന്നും ഹരിദാസ് പറഞ്ഞു.
advertisement
ഇടുക്കി ദേവികുളത്ത്  നാലുപേരുടെ നാമനിർദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചു. ക്രിമിനൽ കേസ് വിവരം കെ ഐ ആന്റണി സത്യവാങ് മൂലത്തിൽ ഉൾപെടുത്തിയില്ലെന്ന പരാതിയെ തുടർന്നാണിത്.
പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ പിശക് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്. വോട്ടർപട്ടികയിലെ ക്രമനമ്പർ 1091 എന്നതിനുപകരം 1901എന്ന് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് തീരുമാനം പറയാമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
advertisement
മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | അഴീക്കോട് എല്‍ഡിഎഫ് വാദം അംഗീകരിച്ചില്ല; കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു
Next Article
advertisement
രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല
രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല
  • രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഡി എസ് യു സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി

  • സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ചടങ്ങിൽ നിന്ന് ഇറങ്ങി

  • ചട്ടങ്ങൾക്ക് വിരുദ്ധമായ വാചകങ്ങൾ ഉപയോഗിച്ചാൽ സത്യപ്രതിജ്ഞ അംഗീകരിക്കില്ലെന്ന് വിസി മുന്നറിയിപ്പ് നൽകി

View All
advertisement