TRENDING:

'മുസ്ലിം ലീഗ് മതേതരമാണെങ്കിൽ ഞാനും മതേതരവാദി': ബി ​ഗോപാലകൃഷ്ണൻ

Last Updated:

ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി ഡി സതീശനും കോൺ​ഗ്രസും മതേതരവാദിയാണെങ്കിൽ താനും മതേതരവാദിയാണെന്നും ബി ​ഗോപാലകൃഷ്ണൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: മുസ്ലിം ലീ​ഗ് മതേതരമാണെങ്കിൽ‌ താനും മതേത​രവാദിയാണെന്ന് ​ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ​ഗോപാലകൃഷ്ണൻ. ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി ഡി സതീശനും കോൺ​ഗ്രസും മതേതരവാദിയാണെങ്കിൽ താനും മതേതരവാദിയാണെന്നും ബി ​ഗോപാലകൃഷ്ണൻ പറഞ്ഞു. ​ഗുരുവായൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി ഡി സതീശന് എന്ത് ബന്ധമാണ് ഉള്ളതെന്ന് വെളിപ്പെടുത്തണം. വർ​ഗീയ കൂട്ടുകെട്ടുകൾ മറച്ചുപിടിക്കുകയാണ് സതീശൻ. തിരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. സതീശന്റെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും.

പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽഡിഎഫ് മതേതരവാദികളാണെങ്കിൽ ഞാനും മതേതരവാദിയാണ്. പിണറായി വിജയനാണ് എൽഡിഎഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തതെന്നും ബി ​ഗോപാലകൃഷ്ണൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദ്വേഷ പരാമർശം നടത്തിയതിന് ബി ഗോപാലകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ നിർദേശപ്രകാരമായിരുന്നു നടപടി. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വരണമെന്നായിരുന്നു വിവാദ പരാമർശം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലിം ലീഗ് മതേതരമാണെങ്കിൽ ഞാനും മതേതരവാദി': ബി ​ഗോപാലകൃഷ്ണൻ
Open in App
Home
Video
Impact Shorts
Web Stories