സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ഔദ്യോഗിക വാഹനത്തിൽ കള്ളക്കടത്ത് നടത്തിയ് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം നേമിനിയായാണ് പി.എ. സ്പോട്സ് കൗണ്ഡസിലിൽ നിയമനം തരപ്പെടുത്തിയത്യുവജന കമ്മീഷന്റെ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശയിൽ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേർന്നാണ് ഇയാളെ മേഴ്‌സി കുട്ടന്റെ പി.എ. ആക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
നിരവധി തവണ സ്പോർട്സ് കൗൺസിലിന്റെ ഈ കാർ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ വെളിപ്പെടുത്തി.
advertisement
Also Read ഇ.ഡി അനുമതി നിഷേധിച്ചു; അഭിഭാഷകർക്കൊപ്പം എത്തിയിട്ടും ബിനീഷ് കോടിയേരിയെ കാണാൻ കഴിയാതെ ബിനോയ് മടങ്ങി
കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി.എ നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്പോർട്സ് കൗൺസിൽ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ആയി ഈ വിവാദ വനിത എങ്ങനെ നിയമിക്കപ്പെട്ടെന്ന് സി.പി.എമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ബിനീഷ് കോടിയേരിയെ മുൻനിർത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ പിടിച്ചെടുക്കാൻ ഈ ബിനാമി സംഘങ്ങള്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. ഇനിയെങ്കിലും ബിനീഷിനെ പുറത്താക്കാൻ കെ.സി.എ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പുറത്താക്കാൻ കെ.സി.എ തയാറാകാത്തതിന് കാരണം ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് ഒരു വിഭാഗം കെ.സി.എയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതാണ്. കെ.സി.എ കേന്ദ്രാകരിച്ച് ഹവാലാ ഇടപാടുകളും നടന്നിട്ടുണ്ട്. കെ.സി.എയിൽ നടത്തിയ ആഴിമതികളെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.