TRENDING:

'പ്രതിയായ നടൻ ദിലീപിന് അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് ജോലി ചെയ്തുകൂടാ'; കെ സുരേന്ദ്രൻ

Last Updated:

ഇവിടുത്തെ മത സംഘടനകളല്ല അയാള്‍ കുറ്റക്കാരനാണെന്ന് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമൻ ഒരു കേസിലെ പ്രതിയാണ്. അയാൾക്കെതിരെ നടപടിയെടുക്കുകയും സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാൻ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രൻ ചോദിച്ചു.
K Surendran
K Surendran
advertisement

പ്രതിയായ നടൻ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടായെന്ന് അദ്ദേഹം ചോദിച്ചു. ശ്രീറാമിനെ തിരിച്ചെടുത്തത് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അല്ലാതെ ഇവിടുത്തെ മത സംഘടനകളല്ല അയാള്‍ കുറ്റക്കാരനാണെന്ന് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read-കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം; ഗവർണർ വിശദീകരണം തേടി

മത സംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും, അതില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും, ഇതിനെ നവോത്ഥാന സര്‍ക്കാര്‍ എന്നല്ല നട്ടെല്ലില്ലാ സര്‍ക്കാര്‍ എന്നാണ് പറയേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

advertisement

Also Read-'ഈഴവൻ സ്ഥാനാർത്ഥിയായാൽ ബിജെപിയിൽ നിന്ന് വോട്ട് ചോരുമെന്നത് വസ്തുത'; തേജോവധം ചെയ്യാൻ ശ്രമമെന്ന് വെള്ളാപ്പള്ളി നടേശൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രീറാമിനെ മാറ്റിയത് ഭീരുത്വം കൊണ്ടാണെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒരു വിഭാഗമാളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി ഭീരുത്വമാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രതിയായ നടൻ ദിലീപിന് അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് ജോലി ചെയ്തുകൂടാ'; കെ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories