HOME /NEWS /Kerala / കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം; ഗവർണർ വിശദീകരണം തേടി

കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം; ഗവർണർ വിശദീകരണം തേടി

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിന് മുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.

  • Share this:

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വിസിയോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃശൂര്‍ കേരള വര്‍മ കോളേജിൽ അധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിന് മുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.

    ഇതിനെതിരായ പരാതിയിൽ കണ്ണൂർ വിസി ഡോ ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.

    Also Read-'പ്രിയ വർഗീസ് സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിച്ചു'; അയോഗ്യയാക്കണമെന്ന് സെനറ്റ് അംഗം

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നൽകുന്നതിനു വേണ്ടി പ്രസിദ്ധീകരിച്ച താൽക്കാലിക പട്ടികയിൽ ഒന്നാം റാങ്ക് നല്കിയിട്ടുള്ള പ്രിയാ വർഗീസിനെ അയോഗ്യ ആക്കണമെന്നാവശ്യപെട്ട് സെനറ്റ് അംഗം ഡോ. ആർ. കെ ബിജു വി സി ക്ക് കത്ത് നൽകിയിരുന്നു.

    25 വർഷത്തെ അധ്യാപന പരിചയവും നൂറിൽ പരം ഗവേഷണ പ്രബന്ധങ്ങളുള്ള സിപിഎം അനുകൂല അധ്യാപക സംഘടനയുടെ പ്രവർത്തകനായ അധ്യാപകനെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് ആകെ മൂന്നു വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള കെകെ രാഗേഷിന്റെ ഭര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഒന്നാം റാങ്ക് നൽകിയത്. ഒന്നര ലക്ഷം രൂപയാണ് അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം.

    Also Read-കേരള സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

    പതിനഞ്ച് വർഷത്തെ അധ്യാപന പരിചയവും, വേണ്ടുവോളം ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ള രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയ്ക്ക് നിയമനം നൽകണമെന്നും കത്തിൽസെനറ്റ് അംഗം ഡോ. ആർ. കെ ബിജു ആവശ്യപെട്ടിരുന്നു.

    First published:

    Tags: Governor Arif Mohammad Khan, Kannur university, KK Ragesh private Secretary