വണ്ട് കുത്തിയത് രഞ്ജിത് രമേശൻ അറിഞ്ഞിരുന്നില്ല. നാലു ദിവസം മുന്‍പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റതുപോലെ തൊക്ക് അടരാൻ തുടങ്ങി. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് കുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.
ഓരോ നിമിഷവും അസ്വസ്ഥതകൾ കൂടി വരികയാണ് ചെയ്തത്. രാവിലെ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി വീട്ടിൽ തിരിച്ചെത്തിയെങ്കിലും, വൈകുന്നേരമായപ്പോള്‍ നടക്കാന്‍ കഴിയാതായി. വീണ്ടും ആശുപത്രിയിൽ എത്തിയ്പോൾ താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള മരുന്നു നല്‍കി. എന്നാൽ അടുത്ത ദിവസമായപ്പോള്‍ കാലിലെ പൊള്ളൽ രൂക്ഷമായി. വലതു കാലിലും അതേ ഭാഗത്ത് കുമിളകള്‍ പോലെ വീർത്തു വരാൻ തുടങ്ങി. കാലിന്റെ കീഴ് ഭാഗത്തും പൊള്ളലുണ്ടായിട്ടുണ്ട്.
advertisement
Also Read- 'അസൂയയിൽ പിറന്ന വിദ്യാ എസ് നായർ' ഫേക്ക് ഐഡിയെ പിടിച്ച കഥയുമായി യുവ എഴുത്തുകാരൻ
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് രമേശനെ ആക്രമിച്ചത്. ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് ആണെന്ന് വ്യക്തമായത്. ആലപ്പുഴ പുന്നപ്രയിലും ഒരു മധ്യവയസ്ക്കനും ഇതേ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയില്‍ നൂറോളം പേര്‍ക്ക് ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നറിയപ്പെടുന്ന ഈ ചെറു വണ്ടിന്‍റെ ആക്രമണത്തില്‍ പൊള്ളലേറ്റിരുന്നു.
ബ്ലിസ്റ്റര്‍ ബീറ്റില്‍ (ആസിഡ് ഫ്‌ലൈ) എന്ന ഒരു ഷഡ്പദമാണ്. ഡെര്‍മറ്റൈറ്റിസ് എന്ന ത്വക് രോഗമുണ്ടാക്കുന്നതിന് കാരണം ബ്ലിസ്റ്റര്‍ ബീറ്റില്‍ ആണ്. മഴക്കാലത്താണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. ചെടികള്‍ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് സാധാരണ ബ്ലിസ്റ്റർ ബീറ്റിലിനെ കൂടുതലായി കണ്ടുവരുന്നത്. രാത്രിയില്‍ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും.
ഇവയുടെ ശരീരത്തില്‍ നിന്നു വരുന്ന സ്രവം ത്വക്കിൽ സ്പർശിക്കുമ്പോൾ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതല്‍ സമയം ഈ സ്രവം ശരീരത്തില്‍ നിന്നാല്‍ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടര്‍ന്നുപോകുകയും ചെയ്യുമെന്നു ത്വക്ക് രോഗ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
