ലോക പരിസ്ഥിതിദിനം 2021: നമ്മുടെ രാജ്യത്തിന്റെ ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങൾ; തണ്ണീർത്തടങ്ങളെക്കുറിച്ച് അറിയാം

Last Updated:

ഭിതർകനിക കണ്ടൽക്കാടുകൾ, അഷ്ടമുടിക്കായൽ, സുന്ദർബൻസ്, ചിലിക തടാകം, സംഭർ തടാകം, ലോക്താക് തടാകം, കിഴക്കൻ കൊൽക്കത്ത തണ്ണീർത്തടങ്ങൾ, കബർ താൽ തടാകം, വേമ്പനാട്ട് കോൾ തണ്ണീർത്തടം തുടങ്ങിയവ ഇന്ത്യയിലെ തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.

birds
birds
മനോഹരമായ നദികളും പർവതങ്ങളും മരുഭൂമികളും തണ്ണീർത്തടങ്ങളും ഉൾപ്പെട്ട ഭൂപ്രദേശമാണ് ഇന്ത്യ. ഈ പാരിസ്ഥിതിക വ്യവസ്ഥകളിലെല്ലാം വെച്ച് ഏറ്റവും അമൂല്യമായ ഒന്നാണ് തണ്ണീർത്തടങ്ങൾ. ഒട്ടനേകം സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസവ്യവസ്ഥയായ തണ്ണീർത്തടങ്ങൾ ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങളാണ്. ജൂൺ 5-ന് പരിസ്ഥിതി ദിനത്തിന് മുന്നോടിയായി മഴക്കാലം കൂടി വരവാകുന്നതോടെ ഈ തണ്ണീർത്തടങ്ങളിൽ ദേശാടനപ്പക്ഷികളും ധാരാളമായി എത്തിത്തുടങ്ങി. 'മൺസൂണിന്റെ വരവറിയിച്ചു കൊണ്ട് ദേശാടനപ്പക്ഷികൾ ഉത്തരേന്ത്യയിൽ എത്തിക്കഴിഞ്ഞു. ആഫ്രിക്കയിൽ നിന്ന് അറബിക്കടൽ കടന്നാണ് അവയുടെ വരവ്' - ഇന്ത്യൻ ഫോറസ്റ്റ് സർവീസ് അംഗമായ രമേശ് പാണ്ഡെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന രമേശ് പാണ്ഡെ ഹൈദർപൂർ തണ്ണീർത്തടത്തിൽ വെച്ചെടുത്ത ദേശാടനക്കിളികളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കടുത്ത വേനലിനു ശേഷം എല്ലാത്തരം ജീവജാലങ്ങൾക്കും ആശ്വാസമേകിക്കൊണ്ടാണ് ഇന്ത്യയിൽ മഴക്കാലം എത്തുന്നത്. ഈ സമയത്ത് പക്ഷികൾ ജലാശയങ്ങൾക്കരികിൽ കൂട്ടമായി പറന്നെത്തുന്നു. പ്രാണികളുടെയും പ്രജനനകാലമാണ് ഇത്. എന്നാൽ, നമ്മുടെ തണ്ണീർത്തടങ്ങൾ അത് അർഹിക്കുന്ന പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. 'വനങ്ങൾ, പുൽമേടുകൾ, തടാകങ്ങൾ, നദികൾ, തണ്ണീർത്തടങ്ങൾ, തീരപ്രദേശങ്ങൾ, ഹിമാനികൾ തുടങ്ങിയ ആവാസവ്യവസ്ഥകളെ വില കുറച്ച് കാണുന്നതാണ് ഇന്ത്യ നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രധാന കാരണം' - പരിസ്ഥിതി പ്രവർത്തകനായ ബിട്ടു സഹ്ഗാൾ ട്വീറ്റ് ചെയ്യുന്നു.
advertisement
ഡബ്ള്യൂ ഡബ്ള്യൂ എഫ് തണ്ണീർത്തടങ്ങളെ പ്രകൃതിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. പരിസ്ഥിതിയെ പ്രകൃതിദത്തമായ രീതിയിൽ ശുചീകരിക്കാനും ഭൂമിയിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന തണ്ണീർത്തടങ്ങളുടെ സവിശേഷതകളാണ് അതിന് കാരണം. ശുദ്ധജലം പ്രദാനം ചെയ്യുന്ന തണ്ണീർത്തടങ്ങൾ അസംഖ്യം സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വാഭാവിക വാസസ്ഥലമാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിലും ഭൂഗർഭജലത്തിന്റെ അളവ് വർദ്ധിക്കുന്നതിലും തണ്ണീർത്തടങ്ങൾ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. തണ്ണീർത്തടങ്ങളുടെ പരിപാലനവും സംരക്ഷണവും ആഗോളതലത്തിൽ തന്നെ ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്.
advertisement
ഇന്ത്യയിൽ ആകെ 42 റാംസാർ പ്രദേശങ്ങളാണ് ഉള്ളത്. തണ്ണീർത്തടങ്ങളുടെ സംരക്ഷണവും വിവേകപൂർവമായ ഉപയോഗവും ലക്‌ഷ്യം വെച്ച് റംസാർ കൺവെൻഷനിൽ നിലവിൽ വന്ന അന്താരാഷ്ട്ര കരാർ പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഇടംകൊണ്ട പ്രദേശങ്ങളാണ് ഇവ. ഏതെങ്കിലും ഒരു ആവാസവ്യവസ്ഥയെ മാത്രം ലക്‌ഷ്യം വെച്ച് രൂപം കൊണ്ട ഏക ആഗോള ഉടമ്പടിയാണ് ഇത്. 1982 ഫെബ്രുവരി ഒന്നിനാണ് ഇന്ത്യ റാംസാർ കൺവെൻഷനിൽ പങ്കുകൊള്ളുന്നത്. ഇന്ത്യയിലെ റാംസാർ പ്രദേശങ്ങൾ ആകെ1,081,438 ഹെക്ടറുകളോളം വരും.
advertisement
ഭിതർകനിക കണ്ടൽക്കാടുകൾ, അഷ്ടമുടിക്കായൽ, സുന്ദർബൻസ്, ചിലിക തടാകം, സംഭർ തടാകം, ലോക്താക് തടാകം, കിഴക്കൻ കൊൽക്കത്ത തണ്ണീർത്തടങ്ങൾ, കബർ താൽ തടാകം, വേമ്പനാട്ട് കോൾ തണ്ണീർത്തടം തുടങ്ങിയവ ഇന്ത്യയിലെ തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.
Keywords: Wetlands, Ramsar, World Environment Day, Monsoon, Migrant Birds, WWF തണ്ണീർത്തടങ്ങൾ, റാംസാർ, ലോക പരിസ്ഥിതിദിനം, മഴക്കാലം, ദേശാടനപ്പക്ഷികൾ, ഡബ്ള്യൂ ഡബ്ള്യൂ എഫ്
മലയാളം വാർത്തകൾ/ വാർത്ത/Life/
ലോക പരിസ്ഥിതിദിനം 2021: നമ്മുടെ രാജ്യത്തിന്റെ ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങൾ; തണ്ണീർത്തടങ്ങളെക്കുറിച്ച് അറിയാം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement