താങ്കളുടെ ഈ ശ്രമത്തിന് നന്ദി. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു- സ്വര ട്വിറ്ററില്‍ കുറിച്ചു.
കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാര്‍ലമെന്റിനെ അറിയിച്ചത്. കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ കേന്ദ്രത്തിനു മുന്നില്‍ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്റെ ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
Also read: ലൗ ജിഹാദ്: നിലപാടിലുറച്ചു സിറോ മലബാർ സഭ; അബദ്ധ പ്രസ്താവന പിൻവലിക്കണമെന്ന് സഭാ സുതാര്യ സമിതി
ഈ വിഷയത്തില്‍ ആക്ടിവിസ്റ്റായ സുമിത് കാശ്യപയ്ക്ക് നന്ദി അറിയിച്ച് നേരത്തെ സ്വര ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചത് എം.പിയായ ബെന്നി ബെഹനാനാണെന്ന് കാശ്യപ് ട്വിറ്ററിലുടെ താരത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തെറ്റ് ചൂണ്ടിക്കാട്ടി സ്വര രംഗത്തെത്തുകയായിരുന്നു.
