നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൗ ജിഹാദ്: നിലപാടിലുറച്ചു സിറോ മലബാർ സഭ; അബദ്ധ പ്രസ്താവന പിൻവലിക്കണമെന്ന് സഭാ സുതാര്യ സമിതി

  ലൗ ജിഹാദ്: നിലപാടിലുറച്ചു സിറോ മലബാർ സഭ; അബദ്ധ പ്രസ്താവന പിൻവലിക്കണമെന്ന് സഭാ സുതാര്യ സമിതി

  ലൗ ജിഹാദിനെ ചൊല്ലി സിറോ മലബാർ സഭയിൽ വാദ പ്രതിവാദങ്ങൾ രൂക്ഷം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: ലൗ ജിഹാദിനെ ചൊല്ലി സിറോ മലബാർ സഭയിൽ വാദ പ്രതിവാദങ്ങൾ രൂക്ഷം. ലൗ ജിഹാദ് ഉണ്ടെന്ന് ക്രൈസ്തവസഭ ഉത്തരവാദിത്വത്തോടെയാണ് പറഞ്ഞതെന്ന് കാത്തലിക് ഫെഡറേഷനും, മെത്രാൻ സിനഡ് ഇനിയെങ്കിലും അബദ്ധ പ്രസ്താവന പിൻവലിക്കണമെന്ന് സഭാ സുതാര്യ സമിതിയും ആവശ്യപ്പെട്ടു.

  ഒരിടവേളയ്ക്കു ശേഷം ലൗ ജിഹാദ് വിഷയത്തെ സജീവമാക്കിയത് സിറോ മലബാർ സഭയുടെ മെത്രാൻ സിനഡാണ്. എന്നാൽ സിനഡിന്റെ നിഗമനങ്ങളെയും ആശങ്കകളെയും തള്ളി കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ പ്രതിസന്ധിയിലായത് സിനഡാണ്. നിലപാടിലുറച്ചു നിൽക്കുന്നതായി സീറോ മലബാർ സഭ വീണ്ടും വ്യക്തമാക്കിയതോടെ  വിശ്വാസികളുടെ കൂട്ടായ്മയായ സഭാ സുതാര്യ സമിതി സഭാ നേതൃത്വത്തിനെതിരെ രംഗത്തു വന്നു.

  Also read: പുതിയ പാപ്പാനുമായി മെരുങ്ങാൻ കൊമ്പന് ക്രൂരപീഡനം; ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടക്കെതിരെ പരാതി

  ലൗ ജിഹാദ് ഉണ്ടെന്ന് ക്രൈസ്തവസഭ ഉത്തരവാദിത്വത്തോടെയാണ് പറഞ്ഞതെന്ന് കാത്തലിക് ഫെഡറേഷൻ വ്യക്തമാക്കി. ലൗ ജിഹാദ് എന്ന വാക്ക്  ഇന്ത്യൻ പീനൽ കോഡിൽ ഇല്ലെന്നു മാത്രമാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും ഫെഡറേഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം ലൗ ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭയെ പിന്തുണച്ച് ബി.ജെ.പി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് രംഗത്തു വന്നു. കേരളത്തിലെ യുഡിഎഫ് എൽഡിഎഫ് സർക്കാരുകൾ ഈ വിഷയത്തിൽ നടപടി എടുക്കുന്നില്ലെന്നും കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടാലും വേണ്ട നിലയിൽ റിപ്പോർട്ട് നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  Published by:user_49
  First published:
  )}